പാമ്പുകളോടൊപ്പം കളിച്ചുവളർന്ന യുവാവിന് ദാരുണ അന്ധ്യം

  1. Home
  2. INTERNATIONAL

പാമ്പുകളോടൊപ്പം കളിച്ചുവളർന്ന യുവാവിന് ദാരുണ അന്ധ്യം

Snake


ന്യൂയോർക്ക്:  27കാരനായ ഏലിയറ്റിന് പാമ്പുകളെന്നാൽ ജീവനായിരുന്നു അതുകൊണ്ടുതന്നെ പെനിസില്‍വാനിയയിലെ ഏലിയറ്റിന്റെ വീടു മുഴുവന്‍ പാമ്ബുകളാണ്.
ഏതുതരം പാമ്പിനെയും സ്നേഹിച്ച്‌ പരിപാലിക്കുന്ന ഏലിയാറ്റിന് ഒടുവില്‍ ചെറിയൊരു കൈപ്പിഴ സംഭവിച്ചതോടെ വീട്ടില്‍ വളര്‍ത്തിയ 18 അടി നീളമുള്ള ഭീമന്‍ പെരുമ്ബാമ്ബ് ഏലിയറ്റിന്റെ കഴുത്തില്‍ ചുറ്റി വരിഞ്ഞു. പൊലീസെത്തി പെരുമ്ബാമ്ബിന്റെ തലയില്‍ വെടിവച്ച്‌ കൊന്ന ശേഷം ഏലിയറ്റിനെ പുറത്തെടുത്ത് ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.സംഭവസമയം മൂന്നു ഭീമന്‍ പാമ്പുകളെയാണ് ഏലിയറ്റിന്റെ വീട്ടില്‍ വളര്‍ത്തുന്നുണ്ടായിരുന്നു. 
നാലുദിവസം മരണത്തോട് മല്ലടിച്ച ശേഷമാണ് യുവാവ് വിടവാങ്ങിയത്. പാമ്പുകളെ കൈകാര്യം ​ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു എലിയറ്റ് എന്ന് ബന്ധുക്കള്‍ പറഞ്ഞു.