കോടതിയലക്ഷ്യ കേസ്; വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ

  1. Home
  2. INTERNATIONAL

കോടതിയലക്ഷ്യ കേസ്; വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ

Vijai mallaya


മുംബൈ: വിവാദ വ്യവസായി വിജയ് മല്യക്ക് കോടതിയലക്ഷ്യ കേസിൽ നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് സുപ്രീംകോടതി. ഒരു മാസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ കേസിൽ കോടതി ഉത്തരവ് ലംഘിച്ച് 2017 ൽ മകൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയെന്ന കേസിലാണ് വിധി. കോടതി ഉത്തരവ് ലംഘിച്ച് 2017ൽ മകൾക്ക് 40 ദശലക്ഷം ഡോളർ നൽകിയതിൽ വിജയ് മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
 ഈ തുക 4 ആഴ്ചകൾക്കകം പലിശയടക്കം ചേർത്ത് തിരിച്ചടയക്കണമെന്നും ഇല്ലെങ്കിൽ കണ്ടുകെട്ടൽ നടപടികളിലേക്ക് പോകാമെന്നും കോടതി ഉത്തരവിട്ടു. ബാങ്കു തട്ടിപ്പു കേസിൽ പ്രതിയായി രാജ്യം വിട്ട വിജയ് മല്യ
ബാങ്കു തട്ടിപ്പു കേസിൽ പ്രതിയായി രാജ്യം ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണ് കേസില്‍ വിചാരണ പൂർത്തിയാക്കിയത്. ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.