വീണ്ടും കലാപ ഭൂമിയായി ശ്രീലങ്ക; വീണ്ടും ജനങ്ങൾ തെരുവിലിറങ്ങി പ്രക്ഷോഭം

  1. Home
  2. INTERNATIONAL

വീണ്ടും കലാപ ഭൂമിയായി ശ്രീലങ്ക; വീണ്ടും ജനങ്ങൾ തെരുവിലിറങ്ങി പ്രക്ഷോഭം

Sreelanka


ശ്രീലങ്കയിൽ വീണ്ടും ജനങ്ങൾ തെരുവിലിറങ്ങി പ്രക്ഷോഭം. പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ വസതി പ്രക്ഷോഭകാരികൾ കൈയേറി. പ്രക്ഷോഭകാരികൾ ഇരച്ചെത്തിയതോടെ അദ്ദേഹം രാജ്യം വിട്ടതായി റിപ്പോർട്ടുകളുണ്ട്.
സഹോദരൻ മഹിന്ദ രജപക്‌സെയുടെ രാജിക്കു പിന്നാലെ തുടങ്ങിയ ജനകീയ പ്രക്ഷോഭമാണ് വീണ്ടും ശക്തിപ്രാപിച്ചത്. കൊളംബോയിൽ കർഫ്യൂ പിൻവലിച്ചതിനു പിന്നാലെയാണ് ഇന്ന് ആയിരങ്ങൾ പ്രകടനമായി പ്രസിഡന്റിന്റെ വസതിയിലെത്തിയത്. ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഇന്നലെ തന്നെ പൊലീസ് ഉത്തരവിട്ടിരുന്നു. നഗരത്തിൽ കർഫ്യു പ്രഖ്യാപക്കുകയും ചെയ്തു. പക്ഷേ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ കർഫ്യൂ പിൻവലിക്കുകയായിരുന്നു.
മഹിന്ദ രജപക്‌സെയുടെ രാജിക്കുശേഷം കഴിഞ്ഞ മേയ് 12ന് റനിൽ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. തുടർന്ന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നിർദേശങ്ങളും മുന്നോട്ടു വെച്ചിരുന്നു. ഭരണത്തിലേറി രണ്ടു മാസം പിന്നിടുമ്പോഴും ശ്രീലങ്കിയിൽ ജനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. ഭക്ഷ്യക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ വൈദ്യുതി മുടക്കവും പതിവായിരിക്കുകയാണ്. കടുത്ത ഇന്ധനക്ഷാമത്തെ തുടർന്ന് ഇറക്കുമതിപോലും നിലച്ച അവസ്ഥയാണ്. ഇതിനിടയിലാണ് പൊറുതിമുട്ടിയ ജനം പ്രസിഡൻരിന്റെ രാജിക്ക് മുറവിളിയുയർത്തി തെരുവിലിറങ്ങിയിരിക്കുന്നത്.
ഗോതബയയെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായാണ് എന്നും ഏജൻസികൾപറയുന്നു. പ്രസിഡന്റിന്റെ വസതി കൈയേറിയ പ്രക്ഷോഭകാരികളെ ഒഴിപ്പിക്കാനായി സൈന്യം ആകാശത്തേക്ക് വെടിയുതിർത്തെങ്കിലും ജനങ്ങൾ ഒഴിഞ്ഞിട്ടില്ല. കൊളംബോയിലെ പ്രധാന നിരത്തുകളെല്ലാം ജനങ്ങൾ കൈയടക്കിയിരിക്കുകയാണ്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ രൂക്ഷമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് അനുനയനീക്കത്തിന്റെ ഭാഗമായി റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കാൻ പ്രസിഡന്റ് ഗൊതബയ രജപക്‌സെ തീരുമാനിച്ചത്. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തുകളയുന്ന ഭരണഘടനാ ഭേദഗതി പുതിയ സർക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്നും പാർലമെന്റിനെ ശാക്തീകരിക്കുമെന്നും ഗൊതബയ വ്യക്തമാക്കിയിരുന്നു.