രണ്ട് സഹതടവുകാരികളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ട്രാൻസ് വനിതയെ പുരുഷ ജയിലിലേക് മാറ്റി

കൊലക്കേസില്‍ അറസ്റ്റിലായ ഡെമി 18 മുതല്‍ 30 വയസ്സു വരെ പ്രായമുള്ള സ്ത്രീ തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലാണ് കഴിഞ്ഞിരുന്നത്. 27 വയസ്സുകാരിയായ ഡെമി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടില്ലായിരുന്നു. ഇവര്‍ ജയിലില്‍വച്ച് രണ്ട് സഹതടവുകാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇവര്‍ ഗര്‍ഭിണികളായെന്നുമാണ് പരാതി. ഇതേത്തുടര്‍ന്ന് പുരുഷ തടവുകാര്‍ മാത്രമുള്ള ഗാര്ഡന് സ്റ്റേറ്റ് യൂത്ത് കറക്ഷന് ഫെസിലിറ്റിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പുരുഷന്മാരുടെ തടവറയില്‍ നിന്ന് സ്ത്രീകളുടേതിലേക്ക് തിരിച്ചയയ്ക്കണമെന്നും ഡെമി ആവശ്യപ്പെട്ടു. പുരുഷന്മാരുടെ സെല്ലില്‍ അടച്ചാല്‍ തനിക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കാനിടയുണ്ടെന്നാണ് ഡെമിയുടെ വാദം.
വളര്‍ത്തു പിതാവിനെ കുത്തിക്കൊപ്പെടുത്തിയ കേസില്‍ 30 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഡെമി. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2037ല്‍ മാത്രമേ ഡെമി മൈനറിന് പരോളിന് അര്‍ഹതയുള്ളൂ. സ്ത്രീ തടവുകാര്‍ക്കായുള്ള എഡ്ന മഹന്‍ കറക്ഷന് സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വച്ചാണ് സെല്ലിലുണ്ടായിരുന്ന രണ്ട് സഹതടവുകാരികളുമായി ലൈംഗിക ബന്ധമുണ്ടാവുന്നത്. ഇക്കാര്യം പിന്നീട് ഒരു ബ്ലോഗ് പോസ്റ്റില്‍ ഡെമി മൈനര്‍ സമ്മതിച്ചു. ഇതിനിടെയാണ് ഇരുവരും ഗര്‍ഭിണികളായത്. ഇതേത്തുടര്‍ന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.