\u0D2A\u0D46\u0D7A\u0D15\u0D41\u0D1F\u0D4D\u0D1F\u0D3F\u0D15\u0D33\u0D41\u0D1F\u0D46 \u0D35\u0D3F\u0D26\u0D4D\u0D2F\u0D3E\u0D2D\u0D4D\u0D2F\u0D3E\u0D38\u0D02 \u0D24\u0D1F\u0D1E\u0D4D\u0D1E \u0D24\u0D3E\u0D32\u0D3F\u0D2C\u0D3E\u0D28\u0D46\u0D24\u0D3F\u0D30\u0D46 \u0D2A\u0D4D\u0D30\u0D24\u0D3F\u0D37\u0D47\u0D27\u0D3E\u0D35\u0D41\u0D2E\u0D3E\u0D2F\u0D3F \u0D05\u0D2B\u0D4D\u0D17\u0D3E\u0D7B \u0D38\u0D4D\u0D24\u0D4D\u0D30\u0D40\u0D15\u0D7E.

  1. Home
  2. INTERNATIONAL

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞ താലിബാനെതിരെ പ്രതിഷേധാവുമായി അഫ്ഗാൻ സ്ത്രീകൾ.

താലിബാന്‍ അധികാരം പിടിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും അഫ്ഗാനിലെ സെക്കന്‍ഡറി സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. 

താലിബാന്‍ അധികാരം പിടിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും അഫ്ഗാനിലെ സെക്കന്‍ഡറി സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. 


കാബൂള്‍: അഫ്ഗാനിലെ സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യവുമായി സ്ത്രീകളുടെ പ്രതിഷേധം.സ്‌കൂളില്‍ പെൺകുട്ടികളെ പ്രവേശിക്കാന്‍ അനുവദിക്കാത്തത് മൗലികാവകാശങ്ങൾക്കുമേലുള്ള കടന്നകയറ്റമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.പെണ്‍കുട്ടികൾക്ക് പ്രവേശനം നൽകാത്തത് ഗൗരവകരമായ വിഷയമാണെന്ന് സ്കൂൾ കോളേജ് അധ്യാപകരും അഭിപ്രായപെട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ താലിബാന്‍  ഉടൻ പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ടോളോ ന്യൂസാണ് അഫ്ഗാനിലെ സ്ഥിതി പുറത്ത്വിട്ടത്. ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാൻ തയ്യാറായില്ല. താലിബാന്‍ സര്‍ക്കാറില്‍ നിന്ന് അനുമതി വാങ്ങിയിട്ടാണ് വനിതകള്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ചറല്‍ സഹമന്ത്രി സബീഉല്ല മുജാഹിദ് വ്യക്തമാക്കി. താലിബാന്‍ അധികാരം പിടിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും അഫ്ഗാനിലെ സെക്കന്‍ഡറി സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. 
അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിൽ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നൽകുമെന്ന് താലിബാന്‍ പറഞ്ഞിരുന്നു. പിന്നീട് ക്ലാസ് മുറികളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകമായി ഇരിപ്പിടങ്ങൾ ഉണ്ടാക്കി . പിന്നാലെയാണ് ഇപ്പോൾ പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്.