\u0D35\u0D28\u0D4D‍ \u0D2C\u0D4B\u0D1F\u0D4D\u0D1F\u0D2A\u0D15\u0D1F\u0D02; 31 \u0D2E\u0D30\u0D23\u0D02, \u0D28\u0D3F\u0D30\u0D35\u0D27\u0D3F \u0D2A\u0D47\u0D30\u0D46 \u0D15\u0D3E\u0D23\u0D3E\u0D28\u0D3F\u0D32\u0D4D\u0D32

  1. Home
  2. INTERNATIONAL

വന്‍ ബോട്ടപകടം; 31 മരണം, നിരവധി പേരെ കാണാനില്ല

വന്‍ ബോട്ടപകടം; 31 മരണം, നിരവധി പേരെ കാണാനില്ല


ഇംഗ്ലണ്ടില്‍ വന്‍ ബോട്ടപകടം. അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് ഇംഗ്ലീഷ് ചാനലില്‍ മുങ്ങി 31 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഫ്രഞ്ച് തുറമുഖമായ കാലെസില്‍ നിന്ന് നിന്ന് ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ഇംഗ്ലണ്ടിലേക്ക് പോകാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പെട്ടത്. ഇംഗ്ലീഷ് ചാനലില്‍ ഉണ്ടായ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണിത്.

ബ്രിട്ടനേയും ഫ്രാന്‍സിനെയും വേര്‍തിരിക്കുന്ന സമുദ്രഭാഗമാണ് 560 കിലോമീറ്റര്‍ നീളമുള്ള ഇംഗ്ലീഷ് ചാനല്‍. ഇതിലൂടെ ഇത്തരത്തില്‍ അഭയാര്‍ത്ഥികള്‍ കടക്കാന്‍ ശ്രമിക്കുന്നത് ആദ്യമായല്ല. എന്നാല്‍ ഇംഗ്ലീഷ് ചാനലിനെ ശവപ്പറമ്പാകാന്‍ അനുവദിക്കില്ലെന്നും മനുഷ്യക്കടത്തു സംഘങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു. ദരിദ്ര രാജ്യങ്ങളില്‍ നിന്ന് ഇത്തരത്തില്‍ ആളുകളെ കടത്തുന്ന സംഘങ്ങള്‍ ശക്തമാണ് ഇവിടങ്ങളില്‍.