\u0D1A\u0D48\u0D28\u0D2F\u0D41\u0D1F\u0D46 \u0D2E\u0D41\u0D24\u0D41\u0D2E\u0D41\u0D24\u0D4D\u0D24\u0D36\u0D4D\u0D36\u0D3F \u0D07\u0D28\u0D3F\u0D2F\u0D3F\u0D32\u0D4D\u0D32

  1. Home
  2. INTERNATIONAL

ചൈനയുടെ മുതുമുത്തശ്ശി ഇനിയില്ല

seithi siyang

 135 വയസ്സായിരുന്നു സെയ്​തി സിൻജിയാങ്ങിന് 


ബെയ്‌ജിങ്‌: ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ അലിമിഹാൻ സെയ്​തി സിൻജിയാങ്ങിൽ ഉയ്​ഗൂരിൽ വെച്ച് അന്തരിച്ചു. സെയ്‌തി 1886 ലായിരുന്നു ജനിച്ചത്. 2013ൽ ചൈനയിലെ അസോസിയേഷൻ ഓഫ്​ ജെ​റന്റോളജി ആൻഡ്​ ​ജെറിയാട്രിക്​സിന്റെ കണക്ക് പ്രകാരം​ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തികളിൽ ഒന്നാം സ്​ഥാനതായിരുന്നു സെയ്‌തി മുത്തശ്ശി. കൃത്യമായി ഭക്ഷണം കഴിച്ചിട്ടും, ദിവസവും വെയിൽ കൊണ്ടും, കൃത്യമായ ജീവിതചര്യ സ്വീകരിച്ചിരുന്ന  വ്യക്തിയാണ്  മുത്തശ്ശി. സെയ്‌തി മുത്തശ്ശി താമസിച്ചിരുന്ന  സ്ഥലം 'ദീർഘായുസ്​ നഗരം' എന്നാണ് അറിയപ്പെടുന്നത് കാരണം  90  വയസ്സിന് മുകളിൽ നിരവധി പേർ ജീവിച്ചിരുന്ന സ്ഥലമാണത്. കൂടാതെ വയോധികർ കൂടുതൽ താമസിക്കുന്ന സ്ഥലം കൂടിയാണ്, അതിനാൽ അവരുടെ ആരോഗ്യപരിപാലനവും, ഡോക്ടർമാരുടെ സേവനങ്ങളുടെ കാര്യത്തിനും ഒരു വിട്ടുവീഴ്ച്ചയും ചെയ്യാറില്ല.