\u0D15\u0D4B\u0D35\u0D3F\u0D21\u0D4D\u200B \u0D2C\u0D3E\u0D27\u0D3F\u0D1A\u0D4D\u0D1A\u0D35\u0D30\u0D46\u0D2F\u0D41\u0D02 \u0D38\u0D2E\u0D4D\u0D2C\u0D30\u0D4D‍\u0D15\u0D4D\u0D15\u0D2E\u0D41\u0D33\u0D4D\u0D33\u0D35\u0D30\u0D46\u0D2F\u0D41\u0D02 \u0D26\u0D2F\u0D3E\u0D30\u0D39\u0D3F\u0D24\u0D2E\u0D3E\u0D2F\u0D3F '\u0D24\u0D1F\u0D35\u0D3F\u0D32\u0D3E\u0D15\u0D4D\u0D15\u0D3F' \u0D1A\u0D48\u0D28\u0D2F\u0D41\u0D1F\u0D46 \u0D15\u0D4B\u0D35\u0D3F\u0D21\u0D4D\u200B \u0D2A\u0D4D\u0D30\u0D24\u0D3F\u0D30\u0D4B\u0D27 \u0D2A\u0D4D\u0D30\u0D35\u0D30\u0D4D‍\u0D24\u0D4D\u0D24\u0D28\u0D02.

  1. Home
  2. INTERNATIONAL

കോവിഡ്​ ബാധിച്ചവരെയും സമ്ബര്‍ക്കമുള്ളവരെയും ദയാരഹിതമായി 'തടവിലാക്കി' ചൈനയുടെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനം.

കോവിഡ്​ ബാധിച്ചവരെയും സമ്ബര്‍ക്കമുള്ളവരെയും ദയാരഹിതമായി 'തടവിലാക്കി' ചൈനയുടെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവം.


കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാനായി ചൈന ആവിഷ്​കരിച്ച്‌​ നടപ്പാക്കുന്നത്​ കര്‍ശന നിയന്ത്രണങ്ങളാണ്​.

കോവിഡ്​ സ്​ഥിരീകരിച്ചവരെ പ്രത്യേകം നിര്‍മിച്ച കണ്ടയിനര്‍ മുറികളില്‍ 'തടവിലാക്കുകയാണ്​' പല പ്രവിശ്യകളിലും ചെയ്യുന്നത്​. ഒരു കട്ടിലും ശൗചാലയ സൗകര്യവുമുള്ള ഇരുമ്ബ്​ മുറികളാണിത്​. നിരനിരയായി ഇത്തരം ഇരുമ്ബ്​ മുറികള്‍ സ്​ഥാപിച്ചതി​െന്‍റയും ബസുകളില്‍ ആളുകളെ ഇവിടേക്ക്​ കൊണ്ടുവരുന്നതി​െന്‍റയുമൊക്കെ വിഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്​.

ഒരു അപാര്‍ട്ട്​​മെന്‍റ്​ സമുച്ചയത്തില്‍ ആര്‍ക്കെങ്കിലും കോവിഡ്​ സ്​ഥിരീകരിച്ചാല്‍ ആ സമുച്ചയത്തിലെ മുഴുവന്‍ താമസക്കാരെയും അവരുടെ വീടുകളില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നും പുറത്തിറങ്ങാനാകാത്ത നിലയില്‍ അടച്ചിടുന്നുമുണ്ട്​. പലപ്പോഴും രാത്രി വൈകിയും മറ്റുമാണ്​ ഉദ്യോഗസ്​ഥര്‍ ഇൗ വിവരം താമസക്കാരെ അറിയിക്കുന്നത്​. ഇനി രണ്ടാഴ്​ച പുറത്തിറങ്ങാനാകില്ലെന്ന്​ രാത്രി വിവരം ലഭിക്കുന്ന അവസ്​ഥയാണ്.