പി.കെ.ജി നമ്പ്യാർക്ക് ഔദോഗിക ബഹുമതികളോടെ യാത്രാമൊഴി

  1. Home
  2. INTERNATIONAL

പി.കെ.ജി നമ്പ്യാർക്ക് ഔദോഗിക ബഹുമതികളോടെ യാത്രാമൊഴി

പി.കെ.ജി നമ്പ്യാർക്ക് ഔദോഗിക ബഹുമതികളോടെ  യാത്രാമൊഴി


ഒറ്റപ്പാലം : കഴിഞ്ഞ ദിവസം അരങ്ങൊഴിഞ്ഞ പ്രസിദ്ധ കൂത്ത് കൂടിയാട്ട കലാകാരൻ പി.കെ.ജി നമ്പ്യാർക്ക്  സർക്കാരിന്റെ ഔദ്യോഗിക  ബഹുമതികളോടെ ജൻമനാട് യാത്രാമൊഴിയേകി. ഇന്നലെ രാവിലെ 9.15 ഓടെ ഒറ്റപ്പാലത്തെ വസതിയിൽ നിന്നും ഭൗതികശരീരം അദ്ദേഹത്തിന്റെ തറവാട് വീടായ കിള്ളിക്കുറുശ്ശി മംഗലത്തെ കോച്ചാമ്പിള്ളി മഠത്തിൽ എത്തിച്ചു. കൂടിയാട്ട കുലപതി പത്മശ്രീ മാണിമാധവ ചാക്യാരുടെ ഓർമ്മകൾ നിലകൊള്ളുന്ന ഭൂമികയിൽ  മകനായ പി.കെ.ജിയും ചേതനയറ്റ ശരീരവുമായി അവസാനമായി എത്തി. സർക്കാരിനുവേണ്ടി താഹസിൽദാർ സി.എം അബ്ദുൾ മജീദ് റീത്ത് സമർപ്പിച്ചു  , ഡെപ്യൂട്ടി താഹസിൽദാർ ജി. ഗോപാൽ, ലക്കിടിപേരൂർ വില്ലേജ് ഓഫീസർ പി. സതീശും ഇദ്ദേഹത്തോടൊപ്പം എത്തി. പോലീസ് ഗാർഡ് ഓഫ് ഓണർ നടത്തി. തിരുവനന്തപുരം കൂടിയാട്ട കലാകേന്ദ്രത്തിനു വേണ്ടി കണ്ണൻ പരമേശ്വരനും,     തിരുവില്വാമല ക്ഷേത്രത്തിനുവേണ്ടി ദേവസ്വം ഓഫീസർ കെ.മനോജും റീത്ത് സമർപ്പിച്ചു. പി.കെ.ജി നമ്പ്യാർക്ക് ഔദോഗിക ബഹുമതികളോടെ  യാത്രാമൊഴി സഹോദരനായ പത്മശ്രീ പി.കെ. നാരായണൻ നമ്പ്യാർ,  പി.ടി. നരേന്ദ്രമേനോൻ, സുകുമാരി നരേന്ദ്രമേനോൻ , ശിവൻനമ്പൂതിരി, എസ്. അജയകുമാർ, ലക്കിടിപേരൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുരേഷ്, എം.രാമകൃഷ്ണൻ , കുഞ്ചൻ സ്മാരകം മുൻ സെക്രട്ടറി എ.കെ. ചന്ദ്രൻകുട്ടി, എസ്.ശിവരാമൻ, മണ്ണൂർ രാജകുമാരനുണ്ണി, എം. ശങ്കരനാരായണൻ , കെ.ശ്രീവൽസൻ, എം.രാജേഷ്  കലാ  സമൂഹ്യ രാഷ്ട്രീയ രംഗത്തു നിന്നുള്ളവരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടെ എത്തിയിരുന്നു. വീട്ടുവളപ്പിൽ 10.30 യോടെ സംസ്ക്കാര ചടങ്ങുകൾ നടന്നു. മകനായ രാജേഷ്നമ്പ്യാർ ചിതയ്ക്ക് അഗ്നിപകർന്നു.