\u0D2A\u0D30\u0D47\u0D21\u0D3F\u0D32\u0D47\u0D15\u0D4D\u0D15\u0D4D \u0D35\u0D3E\u0D39\u0D28\u0D02 \u0D07\u0D1F\u0D3F\u0D1A\u0D4D\u0D1A\u0D41 \u0D15\u0D2F\u0D31\u0D3F \u0D28\u0D3F\u0D30\u0D35\u0D27\u0D3F \u0D2A\u0D47\u0D30\u0D4D‍ \u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. INTERNATIONAL

പരേഡിലേക്ക് വാഹനം ഇടിച്ചു കയറി നിരവധി പേര്‍ മരിച്ചു

പരേഡിലേക്ക് വാഹനം ഇടിച്ചു കയറി നിരവധി പേര്‍ മരിച്ചു


അമേരിക്കയില്‍ വന്‍ ദുരന്തമായി ക്രിസ്മസ് ആഘോഷം. വിസ്‌കോസിനില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മുന്‍പായി നടക്കുന്ന പരേഡിലേക്ക് ആഡംബര വാഹനം ഇടിച്ചുകയറി നിരവധിപ്പേര്‍ മരിച്ചു. അമിത വേഗത്തിലെത്തിയ ആഡംബര കാറാണ് വന്‍ ദുരന്തമുണ്ടാക്കിയത്. എത്ര പേര്‍ മരിച്ചുവെന്ന് ഇപ്പോഴും വ്യക്തമാക്കാനായിട്ടില്ല എന്നാണ് വിവരം.

12 കുട്ടികള്‍ അടക്കം 27 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 20ല്‍ അധികം പേരേ വാഹനം ഇടിച്ചു തെറിപ്പിച്ചിരുന്നു. കാറിന്റെ ഡ്രൈവറെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ഇവിടെ നിന്ന് വെടിയൊച്ചകള്‍ കേട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പരേഡില്‍ ഭാഗമായിരുന്ന നിരവധി മുതിര്‍ന്നയാളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരേഡിലേക്ക് ചുവന്ന വാഹനം ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പരേഡ് നടക്കുന്നതിന്റെ പിന്നില്‍ നിന്നാണ് വാഹനം ഇടിച്ചുകയറിയത്.