\u0D06\u0D7B\u0D21\u0D4D\u0D30\u0D42 \u0D30\u0D3E\u0D1C\u0D15\u0D41\u0D2E\u0D3E\u0D30\u0D28\u0D4D\u0D31\u0D46 \u0D30\u0D3E\u0D1C\u0D15\u0D40\u0D2F \u0D2A\u0D26\u0D35\u0D3F\u0D15\u0D7E \u0D28\u0D40\u0D15\u0D4D\u0D15\u0D02 \u0D1A\u0D46\u0D2F\u0D4D\u0D2F\u0D3E\u0D28\u0D41\u0D33\u0D4D\u0D33 \u0D30\u0D3E\u0D1C\u0D4D\u0D1E\u0D3F\u0D2F\u0D41\u0D1F\u0D46 \u0D09\u0D24\u0D4D\u0D24\u0D30\u0D35\u0D4D \u0D28\u0D1F\u0D2A\u0D4D\u0D2A\u0D3E\u0D15\u0D4D\u0D15\u0D3F

  1. Home
  2. INTERNATIONAL

ആൻഡ്രൂ രാജകുമാരന്റെ രാജകീയ പദവികൾ നീക്കം ചെയ്യാനുള്ള രാജ്ഞിയുടെ ഉത്തരവ് നടപ്പാക്കി

ആൻഡ്രൂ രാജകുമാരന്റെ രാജകീയ പദവികൾ നീക്കം ചെയ്യാനുള്ള രാജ്ഞിയുടെ ഉത്തരവ് നടപ്പാക്കി


ബ്രിട്ടൺ: അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെ എല്ലാതരം സൈനിക രാജകീയ പദവികളും എടുത്ത് കളഞ്ഞ് ബക്കിംങ്ഹാം കോട്ടാരം. ആന്‍ഡ്രൂ രാജകുമാരന്റെ അമ്മ എലിസബത്ത് രജ്ഞി തന്നെയാണ് ഉത്തരവ് ഇറക്കിയത്.

തന്റെ 17-ാം വയസില്‍ രാജകുമാരന്‍ തന്നെ ലൈംഗീകമായി ഉപയോഗിച്ചു എന്ന വെര്‍ജീനിയ എന്ന വനിതയുടെ ആരോപണത്തിലാണ് ഇപ്പോള്‍ കോടതി വിധി. ഇതിനെതിരെ ആന്‍ഡ്രൂ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം യുഎസ് കോടതി തള്ളിയിരുന്നു. വെര്‍ജീനിയക്കിനി സിവില്‍ കേസുമായി മുന്നോട്ട് പോകാം.

എലിസബത്ത് രജ്ഞിയുടെ രണ്ടാമത്തെ മകനാണ് ആന്‍ഡ്രൂ. 'രജ്ഞിയുടെ സമ്മതത്തോടെ ഡ്യൂക്ക് ഓഫ് ന്യൂയോര്‍ക്കിന്റെ (ആന്‍ഡ്രൂവിന്റെ രാജകീയ പദവി) എല്ലാതര സൈനിക, രാജകീയ അവകാശങ്ങളും തിരിച്ചു വാങ്ങിയതായി ബക്കിംങ്ഹാം കൊട്ടാരം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒരു രാജകീയ പദവിയും ഇദ്ദേഹത്തിന് ഇനിയുണ്ടാകില്ലെന്നും, തന്റെ കേസ് ഒരു സ്വകാര്യവ്യക്തിയെപ്പോലെ ഇദ്ദേഹം നേരിടുമെന്നും പ്രസ്താവനയിൽ പറയുന്നു.