\u0D21\u0D3E\u0D31\u0D4D\u0D31\u0D3E \u0D0E\u0D28\u0D4D‍\u0D1F\u0D4D\u0D30\u0D3F \u0D13\u0D2A\u0D4D\u0D2A\u0D31\u0D47\u0D31\u0D4D\u0D31\u0D30\u0D4D‍ \u0D28\u0D3F\u0D2F\u0D2E\u0D28\u0D02

  1. Home
  2. JOBS

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം


ഭാരതീയ ചികിത്സാ വകുപ്പിന്റെ പാലക്കാട് ജില്ലാ ഓഫീസില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സി.യും എം.എസ് ഓഫീസ് ഡാറ്റാ എന്‍ട്രി, ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്- ഹൈയര്‍, മലയാളം- ലോവര്‍) ആണ് യോഗ്യത. പ്രായപരിധി -40 വയസ്സിന് താഴെ. താല്‍പര്യമുളളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി സുല്‍ത്താന്‍പേട്ടയിലുളള ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഒക്ടോബര്‍ 13 ന് രാവിലെ 11 ന് കൂടിക്കാഴ്ച്ചയ്ക്കായി എത്തണം. ഫോണ്‍: 0491-2544296.