എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാമ്പയിൻ

  1. Home
  2. JOBS

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാമ്പയിൻ

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാമ്പയിൻ


കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ ജനുവരി 13ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ ചങ്ങനാശേരി റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്റ് ഓഫീസിൽ രജിസ്‌ട്രേഷൻ കാമ്പയിൻ  നടത്തുന്നു.


സ്വകാര്യ മേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന 18നും  35നും  ഇടയിൽ പ്രായമുള്ള കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എത്തേണ്ട ടൈം സ്ലോട്ട് ലഭിക്കുന്നതിനായി പേര്, വിദ്യാഭ്യാസയോഗ്യത, സ്ഥലം, വയസ് എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് അയയ്ക്കുക.

വിശദവിവരങ്ങൾക്ക് 'എംപ്ലോയബിലിറ്റിസെന്റർ കോട്ടയം' എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.