\u0D05\u0D24\u0D3F\u0D25\u0D3F \u0D05\u0D27\u0D4D\u0D2F\u0D3E\u0D2A\u0D15 \u0D28\u0D3F\u0D2F\u0D2E\u0D28\u0D02.

  1. Home
  2. JOBS

അതിഥി അധ്യാപക നിയമനം.

പാലക്കാട്:


പാലക്കാട്:  മങ്കട ഗവ. കോളേജില്‍ ഇംഗ്ലീഷ്, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് വിഭാഗത്തിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ അഞ്ചിനും ഇക്കണോമിക്‌സ് വിഭാഗത്തിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ ആറിനും നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുമുള്ള കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ അസല്‍ രേഖകളുമായി അതത് ദിവസങ്ങളില്‍ രാവിലെ 10 ന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 04933-202135.