\u0D05\u0D27\u0D4D\u0D2F\u0D3E\u0D2A\u0D15 \u0D28\u0D3F\u0D2F\u0D2E\u0D28\u0D02

  1. Home
  2. JOBS

അധ്യാപക നിയമനം

അധ്യാപക നിയമനം


കോട്ടയം: നാട്ടകം സർക്കാർ പോളിടെക്‌നിക് കോളജിൽ ഡി - വോക് കോഴ്‌സുമായി ബന്ധപ്പെട്ട് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങൾക്ക് താത്കാലിക  അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയുമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 29 ന് രാവിലെ 11 ന് കോളജ് ഓഫീസിൽ എത്തണം.