\u0D0E\u0D28\u0D4D‍\u0D1C\u0D3F\u0D28\u0D40\u0D2F\u0D30\u0D4D‍, \u0D05\u0D15\u0D4D\u0D15\u0D57\u0D23\u0D4D\u0D1F\u0D28\u0D4D\u0D31\u0D4D, \u0D13\u0D35\u0D30\u0D4D‍\u0D38\u0D3F\u0D2F\u0D30\u0D4D‍ \u0D12\u0D34\u0D3F\u0D35\u0D41\u0D15\u0D33\u0D4D‍

  1. Home
  2. JOBS

എന്‍ജിനീയര്‍, അക്കൗണ്ടന്റ്, ഓവര്‍സിയര്‍ ഒഴിവുകള്‍

എന്‍ജിനീയര്‍, അക്കൗണ്ടന്റ്, ഓവര്‍സിയര്‍ ഒഴിവുകള്‍


 


പാലക്കാട്:  പ്രധാനമന്ത്രി ഗ്രാമസടക് യോജന പദ്ധതിയുടെ ഭാഗമായി പാലക്കാട് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍, അക്രഡിറ്റഡ് ഓവര്‍സിയര്‍, സീനിയര്‍ അക്കൗണ്ടന്റ് എന്നിവരെ നിയമിക്കുന്നു. അക്രഡിറ്റഡ് എന്‍ജിനീയര്‍ക്ക് ബി.ടെക് സിവില്‍, അക്രഡിറ്റഡ് ഓവര്‍സിയര്‍ക്ക് ഡിപ്ലോമ സിവില്‍ ആണ് യോഗ്യത. സീനിയര്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും വിരമിച്ച സീനിയര്‍ അക്കൗണ്ടന്റ് / അക്കൗണ്ടന്റ് അല്ലെങ്കില്‍ പി.ഡബ്ല്യു.ഡി / ഇറിഗേഷന്‍ / തദ്ദേശ സ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം ഇവയില്‍ ജൂനിയര്‍ സൂപ്രണ്ടില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച 65 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നവംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, പി.എ.യു ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് - 678001 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പാലക്കാട് ജില്ലക്കാര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 0491 2505448.