21 അനധികൃത ചെങ്കൽ ക്വാറികൾ കണ്ടെത്തി

  1. Home
  2. KERALA NEWS

21 അനധികൃത ചെങ്കൽ ക്വാറികൾ കണ്ടെത്തി

ക്വാറികൾ


ഒറ്റപ്പാലം : മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, അട്ടപ്പാടി താലൂക്കുകളിൽ  റവന്യു വകുപ്പ് നടത്തിയ പരിശോധനകളിൽ അനധികൃത പ്രവർത്തിച്ചു വരുന്ന 21 ചെങ്കൽ ക്വാറികൾ കണ്ടെത്തി. ഒറ്റപ്പാലം സബ് കളക്ടർ ഡി. ധർമലശ്രീ യുടെ നിദ്ദേശപ്രകാരം താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ മുതൽ ഡെപ്യൂട്ടി തഹസീൽദാർ മാരുടെയും വില്ലേജ് ഓഫീസർ മാരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലാണ് നിയമാനുസൃതം  സർക്കാറിലേക്ക് റോയൽറ്റി അടക്കാതെയും  ജിയോളജി വകുപ്പിന്റെ പെർമിറ്റ്‌ ഇല്ലാതെയും അനധികൃതമായി ഖനന പ്രവൃത്തികൾ നടക്കുന്നതായി കണ്ടെത്തിയത്.*
        *മണ്ണാർക്കാട് താലൂക്കിൽ 11 ഉം ഒറ്റപ്പാലം താലൂക്കിൽ 5 ഉം പട്ടാമ്പി താലൂക്കിൽ 5ഉം ചെങ്കൽ ക്വാറികളാണ് അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.* *ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കുന്നതിനു സ്ഥലം ഉടമകൾക്ക് സ്റ്റോപ്പ്‌ മെമ്മോ നൽകുന്നതിനും പിഴ ഈടാക്കുന്നതിനു റിപ്പോർട്ട്‌ സമാർക്കുന്നതിനും ബന്ധപ്പെട്ട തഹസീൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും നിർദേശം നൽകിയതായി സബ് കളക്ടർ ഡി ധർമലശ്രീ അറിയിച്ചു.കൂടാതെ മണ്ണാർക്കാട് താലൂക്കിൽ കുമരമ്പത്തൂർ വില്ലേജിൽ അനധികൃതമായി നിലം നികത്തിയതായി* *കണ്ടെത്തിയ 2 സ്ഥലം ഉടമകൾക്കെതിരെ നിയമ നടപടികൾ* *സ്വീകരിക്കുന്നതാണെന്നുംപ്രകൃതി ചൂഷണങ്ങൾ ക്കെതിരെ ശക്തമായ* *നടപടി സ്വീകരിക്കുന്നതിനു*
*ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ക്ക് നിർദ്ദേശം* *നൽകിയതായും സബ് കളക്ടർ അറിയിച്ചു*

    *പരിശോധനകൾക്ക് ഡെപ്യൂട്ടി തഹസീൽദാർമാരായ ഹഫ്‌സത് കൊന്നാലത്ത്, ഒ. ജയകൃഷ്ണൻ, കെ. രാമൻകുട്ടി,കെ ബാലകൃഷ്ണൻ,മജു എം ജി, എം ഗിരീഷ് കുമാർ, വില്ലേജ് ഓഫീസർ മാരായ എം ആർ രാജേഷ് കുമാർ, കെ വി സുമേഷ്, ഉദ്യോഗസ്ഥരായ മനോജ്‌ ആർ, രാജീവ് കെ പി, രാകേഷ് കെ, അനുപ് കെ, ഉസ്മാൻ കെ  എന്നിവർ നേതൃത്വം നൽകി.*