സംസ്ഥാനത്താകെ ഓണക്കാലത്ത് 2585 ഓണച്ചന്തകള്‍* *സപ്ലൈകോ ഓണം ഫെയറിന് ജില്ലയില്‍ തുടക്കമായി* *മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു*

  1. Home
  2. KERALA NEWS

സംസ്ഥാനത്താകെ ഓണക്കാലത്ത് 2585 ഓണച്ചന്തകള്‍* *സപ്ലൈകോ ഓണം ഫെയറിന് ജില്ലയില്‍ തുടക്കമായി* *മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു*

സംസ്ഥാനത്താകെ ഓണക്കാലത്ത് 2585 ഓണച്ചന്തകള്‍*  *സപ്ലൈകോ ഓണം ഫെയറിന് ജില്ലയില്‍ തുടക്കമായി*  *മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു*


*
പാലക്കാട്. സംസ്ഥാനത്താകെ 1500 സപ്ലൈകോ ഓണം ചന്ത, 1085 കേന്ദ്രങ്ങളില്‍ കുടുംബശ്രീ ഓണ ചന്ത എന്നിങ്ങനെ ആകെ 2585 ഓണ ചന്തകളാണ് നടത്തുന്നതെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. സപ്ലൈകോ ഓണം ഫെയര്‍ 2023 പാലക്കാട് കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സപ്ലൈകോ-കുടുംബശ്രീ ചന്തകള്‍ക്ക് പുറമെ സഹകരണ സ്ഥാപനങ്ങളിലും ഓണച്ചന്തകള്‍ നടത്തുന്നുണ്ട്. പൊതുവിപണിയേക്കാള്‍ വലിയ കുറവിലാണ് സപ്ലൈകോയിലൂടെ സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എത്തിക്കുന്നത്. സപ്ലൈകോ പോലുള്ള വിപണി ഇടപെടലിലൂടെയാണ് സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാനായത്. നെല്ലിന്റെ താങ്ങുവില ഓണത്തിന് മുമ്പ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഓണക്കാലത്ത് 19,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. 60 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങി. 13 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബോണസും അഡ്വാന്‍സും നല്‍കുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ വീതം 46 കോടി രൂപ വിതരണം ചെയ്യുന്നു. ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് 2000 രൂപ ഉത്സവബത്ത, തോട്ടം തൊഴിലാളികള്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും സഹായം തുടങ്ങി വിപുലമായ സഹായ പദ്ധതികളാണ് സര്‍ക്കാര്‍ ഈ ഓണക്കാലത്ത് നടപ്പാക്കുന്നത്. ഇത്തരത്തില്‍ എല്ലാ വിഭാഗക്കാരെയും സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍, സപ്ലൈകോ പാലക്കാട് റീജിയണല്‍ മാനേജര്‍ എസ്. കമറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


*സപ്ലൈകോ ഓണം ഫെയറില്‍ വലിയ വിലക്കുറവ്*

വമ്പന്‍ ഓഫറുകളും വിലക്കുറവുമായാണ് ഇത്തവണ സപ്ലൈകോ ഓണം ഫെയര്‍ നടക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രവര്‍ത്തന സമയം. പ്രവേശനം സൗജന്യമാണ്. റേഷന്‍ കാര്‍ഡുമായി വന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങാം. ആഗസ്റ്റ് 28 ന് ഓണം ഫെയര്‍ സമാപിക്കും. ജില്ലാ ഓണം ഫെയറിന് പുറമെ താലൂക്ക് തലത്തിലും നിയോജക മണ്ഡലതലത്തിലും ഓണം ഫെയര്‍ സംഘടിപ്പിക്കുന്നുണ്ട്. 13 ഇന സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ വിവിധ ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉത്പന്നങ്ങളുടെ കോംബോ ഓഫറും ഫെയറിലുണ്ട്.

ഓണം ഫെയര്‍ 13 ഇന സബ്‌സിഡി സാധനങ്ങളുടെ ഒരു കിലോ ഗ്രാം സബ്‌സിഡി വിലയും മാര്‍ക്കറ്റ് വിലയും:

1. ചെറുപയര്‍ - 74 /(മാര്‍ക്കറ്റ് വില - 115/)

2. ഉഴുന്ന് - 66 /(മാര്‍ക്കറ്റ് വില - 90/)

3. പച്ചക്കടല - 43/(മാര്‍ക്കറ്റ് വില - 72/)

4. വന്‍പയര്‍ - 45/(മാര്‍ക്കറ്റ് വില - 90/)

5. തുവരപരിപ്പ് - 65/(മാര്‍ക്കറ്റ് വില - 145/)

6. മുളക് - 75/(മാര്‍ക്കറ്റ് വില - 245/)

7. മല്ലി - 79/(മാര്‍ക്കറ്റ് വില - 92/)

8. പഞ്ചസാര - 22/(മാര്‍ക്കറ്റ് വില - 40/)

9. ജയ അരി - 25/(മാര്‍ക്കറ്റ് വില - 41/)

10. കുറുവ അരി - 25/(മാര്‍ക്കറ്റ് വില - 39/)

11. പച്ചരി - 23 /(മാര്‍ക്കറ്റ് വില - 33/)

12. മട്ട അരി - 24/(മാര്‍ക്കറ്റ് വില - 44/)

13. വെളിച്ചെണ്ണ - 126/(മാര്‍ക്കറ്റ് വില - 170/)