ബെംഗളൂരുവിൽ മലയാളി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ 3 പേർ പിടിയിൽ

  1. Home
  2. KERALA NEWS

ബെംഗളൂരുവിൽ മലയാളി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ 3 പേർ പിടിയിൽ

Death


ബെംഗളൂരുവിൽ മലയാളി യുവാവിനെ കുത്തി കൊലപെടുത്തിയ കേസിൽ 3 പേർ പോലീസ് കസ്റ്റഡിയിൽ. പുട്ടരാജു, ഗോപി, ശ്രീനിവാസ് എന്നിവരാണ് പോലീസ് പിടിയിൽ ആയത്.
കാഞ്ഞങ്ങാട് രാജപുരം സ്വദേശി സനു തോംസനെയാണ് ദിവസങ്ങൾക്കു മുൻപ് ജിഗനിയിൽ നിന്നും ബൈക്കിൽ എത്തിയ 3 അംഗം സംഘം കുത്തി കൊലപ്പെടുത്തിയത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ്  പറഞ്ഞു.  ക്വട്ടേഷൻ സംഘം ആളുമാറി കൊലപ്പെടുത്തി എന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ.