ഉന്നത നിലവാരമുള്ള 300 പൊതു ശുചിമുറി സമുച്ചയങ്ങൾ ഇന്ന് നാടിനു സമർപ്പിക്കും

  1. Home
  2. KERALA NEWS

ഉന്നത നിലവാരമുള്ള 300 പൊതു ശുചിമുറി സമുച്ചയങ്ങൾ ഇന്ന് നാടിനു സമർപ്പിക്കും

ഉന്നത നിലവാരമുള്ള 300  പൊതു ശുചിമുറി സമുച്ചയങ്ങൾ


ചെർപ്പുളശ്ശേരി. ഉന്നത നിലവാരമുള്ള 300  പൊതു ശുചിമുറി സമുച്ചയങ്ങൾ കൂടി ഇന്ന് നാടിന് സമർപ്പിക്കുകയാണ്‌. ടേക്ക്‌ എ ബ്രേക്ക്‌ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ നിർമ്മിച്ചതാണ്‌ ഈ 300 യൂണിറ്റുകൾ. സർക്കാരിന്റെ നൂറ്‌ ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ്‌ ഉദ്ഘാടന ചടങ്ങ്‌. ഏതുസമയത്തും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ സുരക്ഷിതമായും ആധുനിക സൗകര്യങ്ങളോടെയും ഉപയോഗിക്കാവുന്ന വൃത്തിയുള്ള ശുചിമുറികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനകരമാണ് ഈ പദ്ധതി. ടേക്ക്‌ എ ബ്രേക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട്‌ ചെർപ്പുളശ്ശേരിയിൽ നടക്കും. ഉന്നത നിലവാരമുള്ള 300  പൊതു ശുചിമുറി സമുച്ചയങ്ങൾ

സംസ്ഥാനത്ത്‌ ഇതിനകം 944 ടേക്ക്‌ എ ബ്രേക്കുകളാണ്‌ പൂർത്തിക്കിയത്‌. ഇതിൽ 523 പദ്ധതികൾ ജിയോടാഗ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം 432 പദ്ധതികളുടെ  നിർമ്മാണവും പുരോഗമിച്ചുവരുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ   നടപ്പിലാക്കുന്ന ടേക്ക്‌ എ ബ്രേക്ക്‌ പദ്ധതിക്ക് ശുചിത്വ മിഷന്റെ ധനസഹായവും ലഭിക്കുന്നു. ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കുറഞ്ഞത് രണ്ട് എണ്ണവും നഗരസഭകളിൽ അഞ്ചും കോർപ്പറേഷനുകളിൽ എട്ടെണ്ണം വീതവുമായി ആകെ 1842 ശുചിമുറി സമുച്ഛയങ്ങൾ ഘട്ടംഘട്ടമായി നിർമ്മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.  ഇതിലേക്കായി 1711 പദ്ധതികൾ  തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കുകയും 1407 പദ്ധതികളുടെ കരാർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.  

മൂന്നു തരം സമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്‌.  ഒരു ദിവസം 150 ആൾക്കാർക്ക് ഉപയോഗിക്കാവുന്ന അടിസ്ഥാന തലം, 150 ൽ  കൂടുതൽ ആൾക്കാർക്ക് ഉപയോഗിക്കാവുന്ന സ്റ്റാന്റേർഡ് തലം, പ്രീമിയം തലം എന്നിവയാണ് മൂന്നുതരം ശുചിമുറികൾ.  ആധുനിക സൗകര്യങ്ങളോടെയുളളയാണ്‌ (കോഫിഷോപ്പോടുകൂടിയ) 165 പ്രീമിയം ശുചിമുറികളുടെ നിർമ്മാണം. പ്രവർത്തനക്ഷമമല്ലാത്ത ശുചിമുറികൾ നവീകരിച്ച് പ്രവർത്തന സജ്ജമാക്കിയിട്ടുമുണ്ട്‌.