പത്ത് വയസുകാരനെ മുതല വിഴുങ്ങി

  1. Home
  2. KERALA NEWS

പത്ത് വയസുകാരനെ മുതല വിഴുങ്ങി

Crocodil


മധ്യപ്രദേശിലെ ഷിയോപൂരിൽ പത്ത് വയസുകാരനെ മുതല വിഴുങ്ങി. തിങ്കളാഴ്ച രാവിലെ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടിയെ മുതല ആക്രമിച്ചത്. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. നാട്ടുകാർ സംഭവസ്ഥലത്ത് നിന്ന് വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി കരയിൽ എത്തിച്ചു. ഉടൻ തന്നെ കുട്ടിയുടെ വീട്ടുകാരെയും വിവരം അറിയിച്ചു. 

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ അലിഗേറ്റർ വിഭാഗവും പൊലീസ് സംഘവും സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പിടിയിൽ നിന്ന് മുതലയെ രക്ഷിക്കാൻ ഇരു ടീമുകളും ശ്രമിച്ചു. എന്നാൽ വൈകുന്നേരമായിട്ടും കുട്ടിയുടെ വീട്ടുകാർ ഇതിനു സമ്മതിച്ചില്ല. മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങൾ. കുട്ടിയെ മുതല തുപ്പിയാൽ മാത്രമേ വിട്ടു നൽകു എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.

രഘുനാഥ്പൂർ പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ശ്യാം വീർ സിംഗ് തോമർ പറയുന്നു ," കുളിക്കുന്നതിനിടെ  കുട്ടി നദിയിലേക്ക് ആഴ്ന്നിറങ്ങി. കുട്ടിയെ മുതല വിഴുങ്ങിയതാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. തുടർന്ന് വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി കരയിൽ എത്തിച്ചു.

" അലിഗേറ്റർ ഡിപ്പാർട്ട്മെന്റ് ഇക്കാര്യത്തിൽ നടപടി തുടങ്ങിയിട്ടുണ്ട്. അലിഗേറ്റർ വിഭാഗത്തിന്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അനുനയത്തിനു ശേഷം ഗ്രാമവാസികൾ മുതലയെ മോചിപ്പിച്ചു.