പാലക്കാട് സ്കൂളിൽ വെച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി ഇറങ്ങി

  1. Home
  2. KERALA NEWS

പാലക്കാട് സ്കൂളിൽ വെച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി ഇറങ്ങി

SNAKE


പാലക്കാട്:  മങ്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി ഇറങ്ങി. നാലാം ക്ലാസ് വിദ്യാർഥിനി ക്ലാസ് മുറിയിൽ ഇരിക്കുമ്പോളാണ് വിദ്യാർഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയത്

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. രാവിലെ സ്കൂളിലെത്തി ക്ലാസ് മുറി തുറന്നപ്പോഴാണ് നാലാം ക്ലാസുകാരി പാമ്പിനെ ചവിട്ടിയത്. ഉടൻ കുട്ടിയുടെ കാലിൽ പാമ്പ് വരിഞ്ഞ് മുറുക്കുകയായിരുന്നു. പാമ്പ് ചുറ്റിയവിവരം വിദ്യാർഥിനിതന്നെ അധ്യാപികയെ അറിയിച്ചു. പാമ്പ് കടിച്ചതായുള്ള സംശയത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു.

നിലവിൽ പാമ്പുകടിയേറ്റത്തിന്റെ അടയാളങ്ങൾ ഒന്നും കുട്ടിയുടെ ശരീരത്തിലില്ലെന്നും 24 മണിക്കൂർ കുട്ടിയെ നിരീക്ഷിക്കണമെന്നും ഡോക്ടർമാർ അറിയിച്ചു. സ്‌കൂൾ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി സ്‌കൂളിലെത്തി. ശേഷം സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.