ബാലബാസ്‌കറിന്റെ അപകടമരണം; തുടരന്വേഷണ ഹര്‍ജി തള്ളി കോടതി

  1. Home
  2. KERALA NEWS

ബാലബാസ്‌കറിന്റെ അപകടമരണം; തുടരന്വേഷണ ഹര്‍ജി തള്ളി കോടതി

Balabaskar


തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന പിതാവ് ഉണ്ണിയുടെ ഹര്‍ജി തള്ളി തിരുവനന്തപുരം സിജെഎം കോടതി. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന് സിബിഐയുടെ കണ്ടെത്തല്‍ കോടതി അംഗീകരിച്ചു.

Balabaskar

അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം തള്ളി തുടരന്വേഷണത്തിനാണ് ബാലഭാസ്‌കറിന്റെ കുടുംബം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നല്‍കിയതെന്ന് സിബിഐ വ്യക്തമാക്കി. എന്നാല്‍ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണകടത്തുകാരുടെ അട്ടിമറിയെന്നാണ് കുടുംബത്തിന്റെ ആരോപണം. 
2019 സെപ്തംബര്‍ 25-ാം തീയതിയാണ് പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിന് സമീപത്ത് വച്ച് വാഹനാപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചത്.