പ്ലസ് വൺ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് തിയതിയിൽ വീണ്ടും മാറ്റം

  1. Home
  2. KERALA NEWS

പ്ലസ് വൺ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് തിയതിയിൽ വീണ്ടും മാറ്റം

Students


തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് തിയതികളിൽ വീണ്ടും മാറ്റം. ഇന്ന് തീരുമാനിച്ചിരുന്ന ട്രയൽ അലോട്ട്‌മെന്റ് ആണ് മാറ്റി വച്ചത്. പകരം നാളെ ഉച്ചക്ക് രണ്ട് മണിക്ക് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ് ഹയർ സക്കൻഡറി വിഭാഗം അറിയിപ്പ്.
നേരത്തെ ജൂലൈ 27ന് ആയിരുന്നു ആദ്യ ആലോട്ട്‌മെന്റ് തീരമാനിച്ചിരുന്നത്. പിന്നീട് അത് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റുകയായിരുന്നു. ക്ലാസുകൾ ഓഗസ്റ്റ് 22ന് ആരംഭിക്കും. സിബിഎസ്ഇ ഐസിഎസ്ഇ ഫലം വൈകിയതിനെ തുടർന്നാണ് ഹയർ സക്കൻഡറി പ്രവേശന സമയക്രമങ്ങൾ മാറ്റം വന്നത്