അടക്കാപുത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ആംഫി തിയേറ്റർ സജീവമാകുന്നു

  1. Home
  2. KERALA NEWS

അടക്കാപുത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ആംഫി തിയേറ്റർ സജീവമാകുന്നു

ആംഫി തിയേറ്റർ സജീവമാകുന്നു


ചെർപ്പുളശ്ശേരി / അടയ്ക്കാപുത്തൂർ സെക്കണ്ടറി സ്ക്കൂൾ കമ്മിറ്റി രണ്ട് വർഷങ്ങൾക്കു മുന്നേ സ്ഥാപിച്ച " പുളിയക്കോട്ട് കുട്ടികൃഷ്ണ മേനോൻ സ്മാരക മിനി  ആംഫി തിയേറ്റർ" വീണ്ടും സജീവമാകുന്നു. കുട്ടികളുടെ നാടക കളരികൾക്കും, ഇന്ത്യന്യൂർ ഗോപിയുടെ പേരിൽ  നടത്തുന്ന നാട്ടുവിചാരങ്ങൾക്കും  പാരിസ്ഥിതിക സംവാദങ്ങൾക്കും,  പി.ടി.ബി യുടെ പേരിൽ നടത്തിവരാറുള്ള ശാസ്ത്ര സെമിനാറുകൾക്കും ചെറു ക്യാമ്പുകൾക്കും സമ്മേളനങ്ങൾക്കുമായി മനോഹരമായി  പണി കഴിപ്പിച്ചതായിരുന്നു ഈ ആംഫി തിയേറ്റർ.

ആംഫി തിയേറ്റർ സജീവമാകുന്നു

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോവിഡ് വരുത്തിയ പ്രതിസന്ധിയിൽ ആംഫി തിയ്യേറ്ററും നിശബ്ദമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ

അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ നാടക വേദിയായ " അരങ്ങ്" അടയ്ക്കാപുത്തൂർ കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പൊതുജനാരോഗ്യ - ശുചിത്വ -കോവിഡ് ബോധവത്ക്കരണ സന്ദേശ യാത്രയ്ക്ക് ഉൾപ്പെടുത്തിയ കലാരൂപങ്ങളും ലഘുനാടകങ്ങളും അണിയിച്ചൊരുക്കുന്നതിന് ഈ ആംഫി തിയേറ്ററിന്റെ ഉപയോഗം വിദ്യാർത്ഥികളിൽ ആവേശമുളവാക്കിയിരിക്കുകയാണ്.
തുടർന്നും ഇത്തരത്തിലുള്ള സാമൂഹ്യ നന്മയെ ലക്ഷ്യമാക്കിയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് ഈ മിനി ആംഫി തിയ്യേറ്റർ വേദിയാകുമെന്ന് അടക്കാപുത്തൂർ സെക്കണ്ടറി സ്ക്കൂൾ കമ്മിറ്റി ഭാരവാഹികൾ  അറിയിച്ചു.