അടക്കാപുത്തൂർ ശബരി സ്കൂളിൽ അവാർഡ് ദാനവും അനുമോദന സദസും നടത്തി.

  1. Home
  2. KERALA NEWS

അടക്കാപുത്തൂർ ശബരി സ്കൂളിൽ അവാർഡ് ദാനവും അനുമോദന സദസും നടത്തി.

അവാർഡ് ദാനവും അനുമോദന സദസും  നടത്തി.


ചെർപ്പുളശ്ശേരി /അടക്കാപുത്തൂർ / തുടർച്ചയായി നാലാം തവണയും SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിനെ വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് അനുമോദിച്ചു. പി.ടി.എ പ്രസിഡണ്ട് സി.രാമചന്ദ്രന്റെ അധ്യക്ഷതയിൽ വിദ്യാലയത്തിൽ പി.ടി.എ സംഘടിപ്പിച്ച അവാർഡ് ദാന അനുമോദന സദസിൽ വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ജയലക്ഷ്മി പഞ്ചായത്തിന്റെ ഉപഹാരം വിദ്യാലയത്തിന് സമ്മാനിച്ചു.അവാർഡ് ദാനവും അനുമോദന സദസും  നടത്തി. വിദ്യാർത്ഥികളോടൊപ്പം പ്രധാനാധ്യാപിക കെ.ഹരിപ്രഭ, പ്രിൻസിപ്പൽ ടി ഹരിദാസൻ, പി.ടി.എ പ്രസിഡണ്ട് സി.രാമചന്ദ്രൻ, വിജയശ്രീ കോ-ഓർഡിനേറ്റർ ഡോ.കെ അജിത് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികൾക്ക് പി.ടി.എ യുടെ ഉപഹാരങ്ങളും വിതരണം ചെയ്തു. വിജയശ്രീ കൺവീനർ ഡോ.കെ അജിത് ആമുഖമായി സംസാരിച്ചു.അവാർഡ് ദാനവും അനുമോദന സദസും  നടത്തി.
ജീവിത വിജയത്തിലേക്കുള്ള വഴികൾ എന്ന വിഷയത്തിൽ വിജയശ്രീ മുൻ ജില്ലാ കോ-ഓർഡിനേറ്ററും അധ്യാപക അവാർഡ് ജേതാവുമായ എം.പി.ഗോവിന്ദ രാജൻ മാസ്റ്റർ  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസ് എടുത്തു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ വി.ബിന്ദു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.അനിൽകുമാർ ,
വാർഡ് മെമ്പർ കെ. പ്രേമ എന്നിവർ ആശംസകളേകി. പ്രിൻസിപ്പൽ ടി. ഹരിദാസൻ സ്വാഗതവും പ്രധാനാധ്യാപിക കെ. ഹരിപ്രഭ നന്ദിയും പറഞ്ഞു.