കേരളത്തിൽ വീണ്ടും ഭൂചലനം

  1. Home
  2. KERALA NEWS

കേരളത്തിൽ വീണ്ടും ഭൂചലനം

Earthquake


കാസര്‍കോട്: വെള്ളരിക്കുണ്ട് കല്ലപ്പള്ളിയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വലിയ ശബ്ധത്തോടു കൂടി പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 

ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ ഭൂചലനം പ്രദേശത്ത് ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി ജില്ലയിലാണ് പ്രകമ്പനമുണ്ടായത്.

പ്രദേശത്ത്  ഇടിമുഴക്കത്തിന് സമാനമായ ശബ്ദം ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. കൂടാതെ വീടുകളിലെ പാത്രങ്ങൾക്കും വസ്തുക്കള്‍ക്കും ചലനമുണ്ടായെന്നും നാട്ടുകാര്‍ പറയുന്നു.