ജനങ്ങളെ അണിനിരത്തി ലഹരി വിരുദ്ധ പ്രക്ഷോഭം ,* *എൻ.ഡി.പി. എസ് നിയമഭേദഗതി സർക്കാർ ആവശ്യം* - *മന്ത്രി എം ബി രാജേഷ്*

  1. Home
  2. KERALA NEWS

ജനങ്ങളെ അണിനിരത്തി ലഹരി വിരുദ്ധ പ്രക്ഷോഭം ,* *എൻ.ഡി.പി. എസ് നിയമഭേദഗതി സർക്കാർ ആവശ്യം* - *മന്ത്രി എം ബി രാജേഷ്*

drugs


പാലക്കാട്‌. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ലഹരിക്കെതിരെ തീവ്ര ബോധവത്കരണ , നടപടികൾ നടത്തുമെന്നും ഗാന്ധിജയന്തി ദിനം മുതൽ നവംബർ ഒന്ന് വരെ ഒന്നാം ഘട്ടവും പിന്നീട് രണ്ടാംഘട്ട  ആരംഭിക്കുമെന്ന്  എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

 ലഹരി വിരുദ്ധ നടപടി പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന  ജില്ലാതല - നിരീക്ഷണസമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

എൻ.ഡി.പി. എസ് നിയമഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിൽ ഒരു നിശ്ചിത അളവിൽ കൂടുതലുള്ള ലഹരി വസ്തുക്കൾ കൈവശമുണ്ടെങ്കിൽ മാത്രമെ ജാമ്യമുൾപ്പെടെയുള്ള നിയമ നടപടി നേരിടേണ്ടി വരുകയുള്ളു. എൻ.ഡി.പി എസ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്ക് ജാമ്യത്തിലിറങ്ങാൻ സാധിക്കാത്ത വിധം വ്യവസ്ഥകൾ കർക്കശ നമാക്കാനാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ലഹരി  കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കരുതൽ തടങ്കലിൽ വെക്കുക, കാപ്പ മാതൃക നടപ്പാക്കുക, പ്രതികളിൽനിന്ന് ബോണ്ട് സ്വീകരിക്കുക 
തുടങ്ങിയ  നടപടികൾ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.    

 *ഒരു മാസത്തിൽ താഴെയായി 16306  ഡ്രൈവുകൾ 11668  കേസുകൾ, 1,46,873 വാഹന പരിശോധന* 

കഴിഞ്ഞ
ഒരു മാസത്തിൽ താഴെയായി 16306 റെയ്ഡുകളാണ് എക്സൈസ് നടത്തിയത്.1,46,873 വാഹന പരിശോധന ഇക്കാലയളവിൽ നടത്തിയിട്ടുണ്ട്.
ഓണത്തിന് ആഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 12 വരെ  എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ  സ്പെഷ്യൽ ഡ്രൈവിൽ 11668 കേസുകൾ കണ്ടെത്തി.802 മയക്കുമരുന്ന് കേസുകളിലായി 864 അറസ്റ്റ് രേഖപ്പെടുത്തുകയുണ്ടായി. 2425 അബ്കാരി  കേസുകളാണ് കണ്ടെത്തിയത്. 
വരും നാളുകളിൽ മയക്കുമരുന്ന് ഡ്രൈവ് തുടരുമെന്നും മന്ത്രി അറിയിച്ചു.

 *സംസ്ഥാനതലം മുതൽ സ്കൂൾ തലം വരെ നിരീക്ഷണ സമിതികൾ* 

 ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനതലം മുതൽ സ്കൂൾ തലം വരെ നിരീക്ഷണ സമിതികൾ രൂപീകരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായും, മന്ത്രിമാർ , വകുപ്പ് മേധാവികൾ എന്നിവർ ഉൾപ്പെട്ട  സമിതിയാണ് നിലവിലുണ്ടാവുക.

ജില്ലാതലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അധ്യക്ഷയും ജില്ലാ കലക്ടർ കൺവീനറും എം.എൽ.എ മാർ എം.പി. മാർ, പോലീസ്, എക്സൈസ്, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ , ഉന്നത / പൊതു വിദ്യാഭ്യാസം, സാമൂഹികക്ഷേമം, കായികം, യുവജനക്ഷേമ വകുപ്പ് മേധാവികൾ , കുടുംബശ്രീ പ്രവർത്തകർ, ഗ്രന്ഥശാല സമിതികൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രതിനിധികൾ എന്നിവരും ഉൾപ്പെട്ട  സമിതിയാവും നിലവിൽ വരിക.

ഗ്രാമപഞ്ചായത്ത് , മുനിസിപ്പാലിറ്റി തലത്തിൽ പഞ്ചായത്ത് പ്രസിഡന്റ്/ മുനിസിപ്പാലിറ്റി ചെയർമാൻ അധ്യക്ഷനായി സാമുദായിക സംഘടനകൾ, പ്രാദേശിക കൂട്ടായ്മകൾ, കുടുംബശ്രീ, പോലീസ് , എക്സൈസ് , വായനശാലകൾ, ക്ലബുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയിലെ പ്രതിനിധികൾ ഉൾപ്പെട്ട തദ്ദേശസ്ഥാപന തലസമിതി 

വാർഡ് മെമ്പർ അധ്യക്ഷനായും വാർഡിലെ മുതിർന്ന  അധ്യാപകൻ കൺവീനറായും സാമുദായിക സംഘടന പ്രതിനിധികൾ, പ്രാദേശിക കൂട്ടായ്മകൾ, കുടുംബശ്രീ, ഗ്രന്ഥശാല പ്രതിനിധികൾ , പോലീസ് , എക്സൈസ്, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, പ്രാദേശിക ക്ലബ്ബുകൾ എന്നിവയിലെ പ്രതിനിധികൾ ഉൾപ്പെട്ട 
വാർഡ് തല സമിതി 

സ്കൂൾ/ കോളേജ് തലത്തിൽ പ്രിൻസിപ്പാൾ / ഹെഡ് മാസ്റ്റർ അധ്യക്ഷനായി അധ്യാപകർ,  പി.ടി.എ, വിദ്യാർത്ഥി സംഘടനകൾ, പൂർവ്വ വിദ്യാർഥി സംഘടനകൾ, വിവിധ രാഷ്ട്രീയ സംഘനകൾ,  സ്കൂളിനു സമീപത്തെ സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എന്നിവരെ സംയോജിപ്പിച്ചു കൊണ്ട് സ്കൂൾ തല ജാഗ്രത സമിതി എന്നിങ്ങനെയാണ്  നിരീക്ഷണ സമിതികൾ രൂപീകരിക്കുന്നത്. 

സെപ്റ്റംബർ 28 ന് മുൻപാവും സമിതികൾ രൂപീകരിക്കുക .

*പാലക്കാട് ജില്ലാതല നിരീക്ഷണ സമിതി ഇപ്രകാരം* 

ചെയർപേഴ്സൺ- ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് കെ. ബിനുമോൾ  
വൈസ് ചെയർപേഴ്സൺ - 
പാലക്കാട് നഗരസഭ അധ്യക്ഷ പ്രിയ അജയൻ 
കൺവീനർ - ജില്ലാ കലക്ടർ മൃൺ മയി ജോഷി 
ജോയിന്റ് കൺവീനർമാർ - ജില്ലാ പോലീസ് മേധാവി പി. വിശ്വനാഥൻ , ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ജയപാലൻ

അംഗങ്ങൾ - വി.കെ. ശ്രീകണ്ഠൻ എം.പി, രമ്യ ഹരിദാസ് എം.പി., ജില്ലയിലെ എം.എൽ.എ. മാർ, മുനിസിപ്പൽ ചെയർമാൻമാർ, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ, ഉന്നത / പൊതു വിദ്യാഭ്യാസം, സാമൂഹികക്ഷേമം, കായികം, യുവജനക്ഷേമം, ആരോഗ്യം, സാമൂഹിക നീതി വകുപ്പ് മേധാവികൾ , കുടുംബശ്രീ പ്രവർത്തകർ, ഗ്രന്ഥശാല സമിതി പ്രതിനിധികൾ, നെഹ്റു യുവകേന്ദ്ര പ്രതിനിധി,  എസ്.പി.സി, എൻ.എസ്. എസ് പ്രതിനിധികൾ, വിവിധ  സാമുദായിക സംഘടന, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ


 *ലഹരി വിരുദ്ധ ക്യാംപെയ്ൻ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 2 ന് മുഖ്യമന്ത്രി നിർവ്വഹിക്കും* 

ഒക്ടോബർ രണ്ടിന് രാവിലെ 10 ന്  ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്ന് മുഖ്യമന്ത്രി ലഹരി വിരുദ്ധ സന്ദേശം നൽകും.  കൈറ്റ് വിക്ടേഴ്സ് ചാനലിൽ മുഖ്യമന്ത്രിയുടെ  പ്രസംഗം സംപ്രേക്ഷണം ചെയ്യും. 

 സംസ്ഥാനത്തെ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ക്ലബുകൾ , വായനശാലകൾ, എന്നിവ മുഖേന ജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കേൾപ്പിക്കുന്നതിനുള്ള അവസരം ഒരുക്കും 

 *നവംബർ ഒന്നിന് സ്കൂളുകളിൽ ലഹരി വിരുദ്ധ ശ്യംഖല* 

 *പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കും* 

കേരള പിറവി ദിനമായ നവംബർ ഒന്നിന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഉച്ചക്ക് മൂന്നിന് വിദ്യാർഥികളെയും അധ്യാപകരെയും പി.ടി.എ, പ്രദേശത്തെ ജനങ്ങൾ, രാഷ്ട്രീയ , സാമൂഹിക സംഘടന പ്രതിനിധികൾ പ്രാദേശികമായ എല്ലാ വിഭാഗം ജനങ്ങളെയും  ഉൾപ്പെടുത്തി സ്കൂളുകൾക്ക് ചുറ്റും ലഹരി വിരുദ്ധ ശ്യംഖല രൂപീകരിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും. തുടർന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കും.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി. ജില്ലാ കലക്ടർ മൃൺ മയി ജോഷി, എം.എൽ.എ.മാരായ കെ. ഡി.പ്രസേനൻ, പി.മമ്മിക്കുട്ടി, എൻ. ഷംസുദ്ദീൻ, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ അജയൻ, എ.ഡി.എം കെ.മണികണ്ഠൻ, സബ് കലക്ടർ ധർമ്മലശ്രീ, അസിസ്റ്റന്റ് കലക്ടർ ഡി. രഞ്ജിത്ത്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ജയപാലൻ, വിമുക്തി ജില്ലാ മാനേജർ ഡി.മധു, നഗരസഭ ചെയർമാൻന്മാർ, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ,  വിവിധ രാഷ്ട്രീയ പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക, സന്നദ്ധ സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.