കുടിവെള്ളം മുട്ടിച്ചാൽ സമരം നടത്തുമെന്ന് ബി ജെ പി

  1. Home
  2. KERALA NEWS

കുടിവെള്ളം മുട്ടിച്ചാൽ സമരം നടത്തുമെന്ന് ബി ജെ പി

Raod


ചെർപ്പുളശ്ശേരി. മുണ്ടൂർ - തൂത റോഡ് നിർമ്മാണ പ്രവൃത്തികളുടെ പേരിൽ കാറൽമണ്ണ, തൂത മേഖലകൾ ഉൾപ്പെടെ ചെർപ്പുളശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ  കുടിവെള്ള വിതരണ ശ്യംഖല തുടർച്ചയായി തകർക്കപ്പെടുകയാണ്.

നിർമ്മാണ പ്രവൃത്തികൾക്കിടെ മാസങ്ങളോളം കുടിവെള്ളം തടസ്സപ്പെടുന്നത് ജനത്തെ ദുരിതത്തിലാക്കുന്നു. ഇപ്പോൾ പമ്പിംഗ് പോലും നിർത്തി വച്ച അവസ്ഥയിലെത്തി.

ജല വിതരണം പുന:സ്ഥാപിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്നും വാട്ടർ അതോറിറ്റിയും റോഡ് നിർമ്മാണ കരാറുകാരും ഒരുപോലെ തടി തപ്പുകയാണ്.

നിർമ്മാണ പ്രവർത്തനങ്ങൾ  നിർബാധം നടത്താൻ കഴിയുന്നതാണ് കരാറുകാരുടെ ധിക്കാര മനോഭാവത്തിന് കാരണം. 

ആവശ്യമായ നടപടികൾ എടുക്കാൻ MLA യും നഗരസഭയും തയ്യാറാവണം.

വെള്ളം പൂർണ്ണമായും  മുട്ടിച്ച് റോഡ് പണി തുടരാമെന്ന വ്യാമോഹത്തിന് അധികനാൾ  ആയുസ്സു ണ്ടാവില്ല.
പ്രശ്ന പരിഹാരത്തിന് BJP സമര രംഗത്തിറങ്ങും.