ഭാരത് ജോഡോ യാത്ര ഗാന്ധിമാർഗ്ഗത്തിലൂടെ. - ഗാന്ധി ദർശൻ വേദി

  1. Home
  2. KERALA NEWS

ഭാരത് ജോഡോ യാത്ര ഗാന്ധിമാർഗ്ഗത്തിലൂടെ. - ഗാന്ധി ദർശൻ വേദി

ഭാരത് ജോഡോ യാത്ര ഗാന്ധിമാർഗ്ഗത്തിലൂടെ. - ഗാന്ധി ദർശൻ വേദി


ചെറുപ്പുളശ്ശേരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാൻ ഗാന്ധിമാർഗ്ഗത്തിലൂടെയുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ പറഞ്ഞു. ഗാന്ധിദർശൻ വേദി ഷൊർണ്ണൂർ നിയോജക മണ്ഡലം കൺവെൻഷൻ ചെറുപ്പുളശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ എം.ഗോവിന്ദൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ വേദിയുടെ മുഴുവൻ പ്രവർത്തകരും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ തീരുമാനിച്ചു. നിയോജക മണ്ഡലം പരിധിയിലെ സ്കൂളുകളിൽ സ്വാതന്ത്ര്യ സമര ചരിത്ര സെമിനാർ, ഗാന്ധി ക്വിസ് എന്നിവ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറി ഒ.മരയ്ക്കാർ, കെ.രാധാകൃഷ്ണൻ ,എം.അനിൽകുമാർ, സി.വാസുദേവൻ, പി.ഉമ്മർ, കെ.പി.മുഹമ്മദാലി, കെ.റഫീക്ക് എന്നിവർ പ്രസംഗിച്ചു.