കേന്ദ്രപദ്ധതികൾ പേരു മാറ്റി അവതരിപ്പിക്കുന്നത് അപലപനീയമെന്ന് സി.കൃഷ്ണകുമാർ*

ചെർപ്പുളശ്ശേരി:
അടിസ്ഥാന സൗകര്യവികസനത്തിനായി സമസ്ത മേഖലകളിലും മോദി സർക്കാർ കേരളത്തെ കൈയ്യയച്ചു സഹായിച്ചിട്ടും നിഷേധ മനോഭാവവും തെറ്റിദ്ധാരണ പരത്തുന്ന സമീപനവുമാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്നും,
പുരോഗമിച്ചു കൊണ്ടിരിക്കുന്ന
കേന്ദ്രപദ്ധതികൾ അല്ലാതെ
മറ്റൊന്നും തന്നെ കേരളത്തിൽ നടക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യമെങ്കിലും പലതും പേരു മാറ്റി സ്വന്തമാക്കി മേനി നടിക്കുകയാണ് CPIM ഉം സർക്കാരും ചെയ്യുന്നതെന്നും BJP സംസ്ഥാന ജനറൽ സെക്രട്ടറി
സി. കൃഷ്ണകുമാർ പറഞ്ഞു.
BJP യുടെ സംസ്ഥാന വ്യാപകമായുള്ള
ക്യാമ്പയിനായ "Thank you Modiji" യുടെ ഭാഗമായി ചെർപ്പുളശ്ശേരി മണ്ഡലത്തിൽ
ജൽജീവൻ മിഷൻ, അമൃത് എന്നീ കേന്ദ്രപദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ചെർപ്പുളശ്ശേരി സമഗ്ര കുടിവെള്ള പദ്ധതിയുടെ
ജലസംഭരണി നിർമ്മാണ പ്രദേശമായ വീട്ടിക്കാട് സ്വാമിയാർകുന്നിൽ
സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
200 കോടിക്കടുത്ത് ചെലവു വരുന്ന ചെർപ്പുളശേരി സമഗ്ര കുടിവെള്ള പദ്ധതി നഗരസഭയുടെയും MLA യുടെയും ക്രഡിറ്റിലാക്കി മാറ്റാൻ നടത്തുന്ന രാഷ്ട്രീയനീക്കം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെർപ്പുളശ്ശേരി നഗരസഭ, തൃക്കടീരി, അനങ്ങനടി ചളവറ എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾക്കു വേണ്ടി BJP മണ്ഡലം കമ്മിറ്റി മോദിജിക്ക് നന്ദി അറിയിക്കുകയാണെന്നും സി.കൃഷ്ണകുമാർ പറഞ്ഞു.
BJP ജില്ല ജനറൽ സെക്രട്ടറി പി.ജയൻ, വൈസ് പ്രസിഡണ്ട് കെ.വി.ജയൻ, മണ്ഡലം ജനറൽ സെക്രട്ടറി കെ.ഹരിദാസ് , കൗൺസിലർമാരായ എൻ. കവിത കെ.സൗമ്യ മണ്ഡലം ഏരിയ നേതാക്കളായ ടി.കൃഷ്ണകുമാർ , വിജീഷ് നെല്ലായ ,ഇല്ലിക്കൽ ചന്ദ്രൻ , വി.കൃഷ്ണദാസ്, പി.പ്രജേഷ്, സി.രമേഷ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.