വല്ലപ്പുഴ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്ന് സി പിഐഎം വല്ലപ്പുഴ ലോക്കൽ സെക്രട്ടറി

  1. Home
  2. KERALA NEWS

വല്ലപ്പുഴ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്ന് സി പിഐഎം വല്ലപ്പുഴ ലോക്കൽ സെക്രട്ടറി

illegal cash


ചെർപ്പുളശ്ശേരി. UDF ഭരിക്കുന്നവല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ മൂന്നുപേരുടെ നിയമനം നടത്തിയത് 75 ലക്ഷം രൂപ കോഴ വാങ്ങിയാണെന്ന്  കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും മണ്ഡലം പ്രസിഡന്റുമാരാണ് പരസ്യമായി പരാതി ഉന്നയിച്ചിട്ടുള്ളതും, ഹൈക്കോടതിയെയും വിജിലൻസിനെയും സമീപിച്ചതും. കോൺഗ്രസ് നേതാവ് പ്രസിഡന്റായിട്ടുള്ള ഭരണസമിതിയിൽ മുസ്ലിം ലീഗിനും ഡയറക്ടർമാർ ഉണ്ട്. ലീഗ് ഡയറക്ടർമാരും പണം വാങ്ങി എന്ന് ആരോപണവും കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിലും റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതിലും  ക്രമക്കേട് നടന്നിട്ടുള്ളതായി ബോധ്യപ്പെട്ട അടിസ്ഥാനത്തിൽ നിയമനം നിർത്തിവെക്കാൻ ബാങ്ക് ഭരണസമിതിയോ ബാങ്ക് സെക്രട്ടറിയോ തയ്യാറായിട്ടില്ല, മാത്രമല്ല ഇക്കാര്യത്തിൽ ഉദ്യോഗാർത്ഥി കൂടിയായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബഹു. കേരള ഹൈക്കോടതിയെയും സമീപിച്ചിരുന്നു. കോടതി ഒറ്റപ്പാലം സഹകരണ ജോ. രജിസ്ട്രാറിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിനും ഉത്തരവിട്ടതാണ്. റിപ്പോർട്ട് നൽകും മുൻപാണ് നിയമനം നടന്നിട്ടുള്ളത് എന്നതുകൊണ്ടുതന്നെ ഇത് ഹൈക്കോടതി വിധിയുടെ ലംഘനവും ആണ്. ഇത്തരത്തിൽ രാജ്യത്തെ ഞെട്ടിക്കുന്ന അഴിമതിക്ക് നേതൃത്വം നൽകിയ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിടണമെന്നും ബാങ്ക് സെക്രട്ടറിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നും സിപിഐഎം വല്ലപ്പുഴ ലോക്കൽ സെക്രട്ടറി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.