വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ചങ്ങാത്ത പെരുമയുടെ ആദരം

ചെർപ്പുളശ്ശേരി. സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വന്ന ആർദ്രം പാലിയേറ്റിവ് കെയറിലെ പി പി ഹമീദ്, പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ, സാമൂഹ്യ പ്രവർത്തകൻ ഒ കെ സൈതലവി, സർക്കാർ അഭിഭാഷകൻ പി ജയൻ എന്നിവരെയാണ് ആദരിച്ചത്. ഡോക്ടർ പദ്മനാഭൻ ആദരിക്കപ്പെടുന്നവർക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു. കെ ബാലകൃഷ്ണൻ, കെ എ ഹമീദ്, വിജയൻ കാടാകോട്, പി ശ്രീകുമാർ എന്നിവർ സംസാരിച്ചു. ശബരി ഹാളിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്