ചെർപ്പുളശ്ശേരി നഗര സഭ ബസ്റ്റാന്റ് കെട്ടിടം അപകടനിലയിൽ

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി നഗര സഭ ബസ്റ്റാന്റ് കെട്ടിടം അപകടനിലയിൽ

ബസ്റ്റാന്റ്


ചെർപ്പുളശ്ശേരി. ഏതു സമയത്തും സ്ലാബുകൾ പൊട്ടി വീഴുന്ന നഗരസഭ ബസ്റ്റാന്റ് പൊതുജനങ്ങൾക്ക് ഭീഷണി ആവുന്നു. മുകളിൽ നിന്നും സ്ലാബുകൾ അടർന്നുവീഴുന്ന ഈ കെട്ടിടം ഉടൻ പൊളിച്ചു നീക്കിയില്ലെങ്കിൽ വൻ അപകടം ഉണ്ടായേക്കാം. നിരവധി ആളുകൾ ഇവിടെ ബസ് കാത്ത് നിൽക്കാറുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇതിൽ സ്ഥിതി ചെയ്യുന്നു. മൂന്നാം നില ഏതു സമയത്തും അടർന്നു വീഴുന്ന കാഴ്ചയാണ്. മുകളിൽ വാഷ് റൂം പൂർണ്ണമായും തകർന്നിരിക്കയാണ്. പ്രസ്സ് ക്ലബ് മുതൽ നിരവധി കുട്ടികൾ പഠിക്കുന്ന കമ്പ്യൂട്ടർ സെന്റർ വരെ ഈ കെട്ടിടത്തിൽ ഉണ്ട്. അടിയന്തിരമായി ഈ കെട്ടിടം പൊളിച്ചില്ലെങ്കിൽ വൻ അപകടം ഉണ്ടാവുമെന്നാണ് വിദഗ്ദർ പറയുന്നത്.