ചെർപ്പുളശ്ശേരി കോണ്ഗ്രസ് മണ്ഡലം നേതൃയോഗം സി വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി കോണ്ഗ്രസ് മണ്ഡലം നേതൃയോഗം സി വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു

Cv


 ചെര്‍പ്പുളശ്ശേരി ഇന്ദിരാഭവനില്‍  ചേര്‍ന്ന കോണ്‍ഗ്രസ്സ്  നിയോജകമണ്ഡലം നേതൃയോഗം KPCC നിര്‍വ്വാഹകസമിതി അംഗം സി .വി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ കോണ്‍ഗ്രസ്സിന്റെ  പോരാട്ടങ്ങളെ ഒറ്റിക്കൊടുത്ത  കമ്മ്യൂണിസ്റ്റ്-ബി.ജെപി മുന്‍ഗാമികള്‍ സ്വാതന്ത്ര്യത്തിന്റെ അവകാശികളായി അഭിനയിക്കുന്ന കാലത്തിന്റെ ദുരന്തം പുതിയ തലമുറ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.. ചെര്‍പ്പുളശ്ശേരി മണ്ഡലം പ്രസിഡണ്ട് അബ്ദുള്‍ റഷീദ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ഷൊര്‍ണ്ണൂര്‍ ബ്ളോക്ക് പ്രസിഡന്റ് ഷൊര്‍ണ്ണൂര്‍ വിജയന്‍ അദ്ധ്യക്ഷം വഹിച്ചു..ജില്ലാ സെക്രട്ടറിമാരായ ഒ. വിജയകുമാര്‍,വി.കെ.പി.വിജയനുണ്ണി,കെ.കൃഷ്ണകുമാര്‍,വി.കെ.ശ്രീകൃഷ്ണന്‍,യു.ഡി.എഫ് ചെയര്‍മാന്‍ ഹരിശങ്കര്‍,DCC മെമ്പര്‍മാരായ എന്‍.മോഹന്‍ദാസ്,സ്വാമിനാഥന്‍,മഹിളാ കോണ്‍ഗ്രസ്സ്,യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണ,സുബീഷ്,മണ്ഡലം പ്രസിഡന്റുമാരായ രാമകൃഷ്ണന്‍,രാധാകൃഷ്ണന്‍,പ്രകാശന്‍,ദാസ് ശങ്കര്‍,പാലൊളി ഹുസ്സെെന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റ് എ .തങ്കപ്പന്‍ നയിക്കുന്ന നവസങ്കല്‍പ്പ് കാല്‍നടജാഥ വിജയിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.. ബ്ളോക്ക് സെക്രട്ടറി ഇസഹാക് നന്ദി പറഞ്ഞു.