ചെർപ്പുളശ്ശേരി ഐഡിയൽ കോളേജ് പാസ് ഔട്ട് ആയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി ഐഡിയൽ കോളേജ് പാസ് ഔട്ട് ആയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ചെർപ്പുളശ്ശേരി ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് 2019 -2022 ബാച്ചിൽ പാസ് ഔട്ട് ആയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പ്രോഗ്രാം ആന്വൽ കോൺവൊക്കേഷൻ 2k22


ചെർപ്പുളശ്ശേരി ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് 2019 -2022 ബാച്ചിൽ പാസ് ഔട്ട് ആയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പ്രോഗ്രാം ആന്വൽ കോൺവൊക്കേഷൻ 2k22 ഐഡിയൽ ക്യാമ്പസ്സിൽ വെച്ച് സംഘടിപ്പിക്കപ്പെട്ടു.  പരിപാടി പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ ഉത്ഘാടനം ചെയ്തു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല റജിസ്റ്റ്റാർ ഡോ. റെജിമോൻ , ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. 2019 -2022 ബാച്ചിലെ വിവിധ മേഖലകളിൽ പ്രശോഭിച്ചു നിന്ന വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം മുഖ്യ അതിഥി നിർവഹിച്ചു. പരിപാടിക്ക് ശേഷം കുട്ടികളുടെ കലാപരിപാടികൾ, അനുഭവ വിവരണം   മറ്റു മേഖലകളിൽ നിസ്തുല സംഭാവനകൾ നൽകിയ  വിദ്യാർത്ഥികളുടെ അനുഭവ വിവരണം തുടങ്ങിയ കാര്യങ്ങൾ സംഘടിപ്പിച്ചു.
2019-22  പാസ് ഔട്ട് ആയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം മുഖ്യാതിഥികൾ നിർവ്വഹിച്ചു.   
 ഐഡിയൽ ക്യാമ്പസ് ഓഫ് എഡ്യൂക്കേഷൻ മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രിൻസിപ്പൽ ബിരുദാന പ്രഭാഷണം നടത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അക്കാഡമിക് കോഡിനേറ്റർ ഉനൈസ് സദസ്സിനെ സ്വാഗതം ചെയ്തു. പ്രോഗ്രാം കൺവീനർ സാലിഹ് നന്ദി പറഞ്ഞു.
വൈജ്ഞാനിക മേഖലയിലെ നിസ്തുല സംഭാവനകൾ നൽകി വരുന്ന കോളേജ് മാനേജറെ എം.പി ചടങ്ങിൽ ആദരിച്ചു. 
വിവിധ ഡിപാർട്ട്മെന്റ് ടോപ്പർമാരായ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം വി.കെ  ശ്രീകണ്ഠൻ നിർവ്വഹിച്ചു. പ്രിൻസിപ്പൾ, മാനേജർ , അക്കാഡമിക് കോർഡിനേറ്റർ തുടങ്ങിയവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.