ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഉത്സവ ആഘോഷങ്ങൾ തിങ്കളാഴ്ച മുതൽ
ചെർപ്പുളശ്ശേരി. വള്ളുവനാടൻ ഉത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ചെർപ്പുളശ്ശേരി ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവ കോടിയേറ്റം തിങ്കളാഴ്ച നടക്കും.രാവിലെ നടക്കുന്ന കൂത്തു മുളയിടൽ ചടങ്ങിന് ശേഷം രാവിലെ 8.30 ന് കോടിയേറ്റം നടക്കും.
ചൊവ്വാഴ്ച മകരചൊവ്വ പ്രധാനപെട്ടതാണ്. അന്ന് രാവിലെ വിശേഷാൽ പൂജകൾക്ക് അണ്ടലാടി ഉണ്ണി നമ്പൂതിരി നേതൃത്വം നൽകും. ഉച്ചക്ക് ശേഷം നിരവധി കലാരൂപങ്ങളും, വാദ്യ മേളങ്ങളും, ഗജ വീരൻമാരും അണി നിരക്കുന്ന വർണ്ണ ഘോഷ പകൽപ്പൂരം നഗരം ചുറ്റി ക്ഷേത്രത്തിൽ എത്തിച്ചേരും.
തുടർന്നുള്ള ദിവസങ്ങളിൽ കളം പാട്ടും കൂത്തും നടക്കും ഫിബ്രവരി 12 ന് പ്രസിദ്ധമായ കാള വേല നടക്കും. കെ ബി രാജേന്ദ്രൻ, ജി. സുബ്രഹ്മണ്യൻ, ജയപ്രകാശ് മനവഴി തുടങ്ങിയവർ ആഘോഷ പരിപാടികൾ നിയന്ത്രിക്കും