നിത്യോപയോഗ സാധനങ്ങളിലെ ജി.എസ്.ടി നടപ്പാക്കില്ല -മുഖ്യമന്ത്രി

  1. Home
  2. KERALA NEWS

നിത്യോപയോഗ സാധനങ്ങളിലെ ജി.എസ്.ടി നടപ്പാക്കില്ല -മുഖ്യമന്ത്രി

pinarayi vijyan


തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ മേലുള്ള ജി.എസ്.ടി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം പുതുതായി ഏർപ്പെടുത്തിയ അഞ്ചു ശതമാനം ജി.എസ്.ടിയാണ് ഒഴിവാക്കുക.

ആഢംബര വസ്തുക്കളുടെ നികുതി കൂട്ടാനാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ജി.എസ്.ടി കൗൺസിലിലും സർക്കാർ പറഞ്ഞത് ഇതേ നിലപാടാണ്. കേന്ദ്ര സർക്കാർ നിലപാടുകളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.

സംസ്ഥാനത്തിന്‍റെ വായ്പ പരിധിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണ്. കിഫ്ബി വായ്പ സർക്കാർ കടമായി കാണുന്ന കേന്ദ്ര നയം തെറ്റാണ്. കിഫ്ബി വായ്പ സർക്കാർ ഗാരന്‍റിയുള്ള വായ്പയാണെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.