സർക്കാർ നടത്തുന്ന ജനദ്രോഹ നടപടികൾക്കെതിരെ കോണ്ഗ്രസ് കളക്ട്രേറ്റ് മാർച്ച് വ്യാഴാഴ്ച

  1. Home
  2. KERALA NEWS

സർക്കാർ നടത്തുന്ന ജനദ്രോഹ നടപടികൾക്കെതിരെ കോണ്ഗ്രസ് കളക്ട്രേറ്റ് മാർച്ച് വ്യാഴാഴ്ച

C


ചെർപ്പുളശ്ശേരി. കേരളത്തിലെ ഇടതു സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ നവംബർ 3ന് നടത്തുന്ന കലക്ടറേറ്റ് മാർച്ചും പൗര വിചാരണയും വിജയിപ്പിക്കാൻ ഷൊർണൂർ നിയോജക മണ്ഡലം കോൺഗ്രസ്സ് നേതൃയോഗം തീരുമാനിച്ചു.ചെർപ്പുളശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് പി.പി.വിനോദ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി.പ്രസിഡണ്ട് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.ജനറൽ സെക്രട്ടറി സി.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി സെക്രട്ടറിമാരായ  ഷൊർണൂർ വിജയൻ, വി.കെ.ശ്രീകൃഷ്ണൻ, ഒ.വിജയകുമാർ, ടി.ഹരിശങ്കരൻ, സി.ടി.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.