ഇടതുഭരണത്തിനെതിരെ കോൺഗ്രസ്സ് പൗര വിചാരണ യാത്ര.

ചെർപ്പുളശ്ശേരി. ഇടതുഭരണത്തിനെതിരെ കോൺഗ്രസ്സ് പൗര വിചാരണ യാത്ര. വിലക്കയറ്റം, പിൻവാതിൽ നിയമനം, അഴിമതി, ക്രമസമാധാന തകർച്ച, ലഹരി വ്യാപനം എന്നീ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് നവംബർ 28, 29 തിയ്യതികളിൽ കോൺഗ്രസ്സ് ചെർപ്പുളശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പൗരവിചാരണ യാത്ര ' നടത്തുവാൻ ബ്ലോക്ക് കോൺഗ്രസ്സ് നേതൃയോഗം തീരുമാനിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി വി.കെ.പി.വിജയനുണ്ണി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.പി.വിനോദ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി. ഹരിശങ്കരൻ, പി.സ്വാമിനാഥൻ, കെ.എം.ഇസ്ഹാക്ക്, എം.ഗോവിന്ദൻ കുട്ടി, ഷബീർ നീരാണി, ഒ.പി. കൃഷ്ണ കുമാരി, പി.സുബീഷ്, എം.അബ്ദുൾ റഷീദ്, സി.രാധാകൃഷ്ണൻ ,കെ.പി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.