ദാറുൽ ഹുദാ സിബാഖ് ദേശീയ കലോത്സവം: സബ്ജൂനിയർ വിഭാഗം പ്രാഥമിക മത്സരങ്ങൾക്ക് തുടക്കം.

പെരിന്തൽമണ്ണ : ചെമ്മാട് ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശാലയുടെ ഓഫ് ക്യാമ്പസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും വിദ്യാർഥികൾ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിൻ്റെ സബ്ജൂനിയർ പ്രാഥമിക മത്സരങ്ങൾക്ക് ഒടമല ശൈഖ്
ഫരീദ് ഔലിയ ദഅവാ കോളജിൽ തുടക്കമായി.
ഇരുപത്തി അഞ്ച് സ്ഥാപനങ്ങളിൽ നിന്നായി 500റോളം മത്സരാർത്ഥികൾ മാറ്റുരക്കും. വൈജ്ഞാനിക, കലാ മത്സരങ്ങളും വിവിധ ഭാഷാ മത്സരങ്ങളും നടക്കും.
പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട്
ഒടമല മഖാം സിയാറത്തിന് മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് നേതൃത്വം നൽക്കി. മഹല്ല് പ്രസിഡന്റ് സി കെ മുഹമ്മദ് ഹാജി പതാക ഉയർത്തി.
വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സെഷനിൽ കോളേജ് പ്രിൻസിപ്പൽ ഫവാസ് ഹുദവി പട്ടിക്കാട് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് പി കെ ഇമ്പിച്ചികോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. നജീബ് കാന്തപുരം മുഖ്യാതിഥിയായി. എംഎൽഎക്കുള്ള ഉപഹാരം മഹല്ല് പ്രസിഡന്റ് സി കെ മുഹമ്മദ് ഹാജി കൈമാറി.
ഹുസൈൻ തങ്ങൾ കൊടക്കാട് പ്രാർത്ഥനക്ക് നേത്യത്വം നൽകി.
കോളേജ് വൈസ് പ്രിൻസിപ്പാൾ ഉസ്മാൻ ദാരിമി മേലാറ്റൂർ, റസാഖ് ഫൈസി,റഷീദ് ഹുദവി ഏലംകുളം,ഉനൈസ് ഹുദവി,അഷ്റഫ് മൗലവി, ഷമീർ ഫൈസി ഒടമല, ജലീൽ ഹുദവി,അബ്ബാസ് അൻവരി, സിദീഖ് റഹ് മാനി,മുജീബ് ഫൈസി,
മജീദ് ഫൈസി, സിടി നൗഷാദലി എന്നിവർ പങ്കെടുത്തു.
ഞായറാഴ്ച വൈകിട്ടോടെ പ്രാഥമിക മത്സരങ്ങൾ സമാപിക്കും.