കേരളത്തിലേക്ക് എത്തുന്ന കറി പൊടികളിൽ കലർത്തുന്നത് മാരക വിഷവസ്തുക്കൾ

  1. Home
  2. KERALA NEWS

കേരളത്തിലേക്ക് എത്തുന്ന കറി പൊടികളിൽ കലർത്തുന്നത് മാരക വിഷവസ്തുക്കൾ

Curry powder


ചെന്നൈ : കേരളത്തിൽ വിറ്റഴിക്കുന്ന തമിഴ്നാടൻ കമ്പനികളുടെ കരിപ്പൊടികളിൽ വിഷം ചേർത്തതായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെളിപ്പെടുത്തൽ.
വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് മായം ചേർക്കാൻ ഉപയോഗിക്കുന്നത് കൊടുംവിഷമാണെന്ന് ഇവർ സമ്മതിച്ചു.
എത്തിയോൺ കീടനാശിനിയും സുഡാൻ റെഡുമാണ് കറിപ്പൊടികളിൽ ചേർക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. എത്തിയോണിലെ ചെറിയ തോതിൽ പോലും ശരീരത്തിൽ ചെന്നാൽ ഛർദ്ദി, വയറിളക്കം, തലവേദന, തളർച്ച, പ്രതികരണ ശേഷി കുറയൽ, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കും. സന്ധിവാതത്തിനും ഇത് കാരണമാകാം. കാഴ്ചയും ഓർമശക്തിയും കുറയും. മരണത്തിലേക്ക് വരെ നയിക്കാം. മഞ്ഞൾപ്പൊടിയുടെ നിറവും തൂക്കവും വർദ്ധിപ്പിക്കാൻ ലെസ്ക്രോമേറ്റ് ആണ് കലർത്തുന്നത്.
82 കമ്പനികളുടെ  മുളക് പൊടിയിൽ തുണികൾക്ക് നിറം ഉപയോഗിക്കുന്ന  സുഡാൻ റെഡും 260 മറ്റ് മസാലകളിൽ എത്തിയപ്പോൾ കീടനാശിനിയും കലർത്തുന്നതായി ചെന്നൈ ഫുഡ് അനലൈസീസ് ലാബിൽ നടന്ന പരിശോധനയിൽ തെളിഞ്ഞു. തമിഴ്നാട് ഫുഡ് സേഫ്റ്റി വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ മുളക് പൊടിയും മസാലപ്പൊടികളും കേരളത്തിൽ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നവയാണെങ്കിലും ഇവിടത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ണടയ്ക്കുകയാണ്. കൊടുംവിഷം കലർന്ന കറിപ്പൊടികൾ തടസ്സം കൂടാതെ അതിർത്തി കടന്ന് എത്തുന്നു. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകളായ അനിലിയൻ ക്ലോറൈഡ് ടെസ്റ്റ്, ലെസ്‌ക്രോമേറ്റ് ടെസ്റ്റ്, സ്റ്റാർച്ച് ടെസ്റ്റ്, ബോഡിൻസ് ടെസ്റ്റ് എന്നിവ പോലും പലപ്പോഴും നടക്കാറില്ല എന്നതാണ് വാസ്തവം. നടന്നാലും വൻകിട കമ്പനികളാണെങ്കിൽ മുകളിൽ നിന്നുള്ള ഇടപെടലിനെ തുടർന്ന് കടത്തിവിടുകയാണ് പതിവ്.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.