പാലക്കാട് മഹിളാ മോര്‍ച്ച നേതാവിന്റെ മരണത്തിൽ ദുരൂഹത ആത്മഹത്യാ കുറിപ്പില്‍ ബിജെപി നേതാവിന്‍റെ പേര്.

  1. Home
  2. KERALA NEWS

പാലക്കാട് മഹിളാ മോര്‍ച്ച നേതാവിന്റെ മരണത്തിൽ ദുരൂഹത ആത്മഹത്യാ കുറിപ്പില്‍ ബിജെപി നേതാവിന്‍റെ പേര്.

Dead


പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് ശരണ്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷിനെയാണ് (27) ഇന്നലെ വൈകിട്ടു 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററായിരുന്നു ശരണ്യ. അഞ്ച് പേജുള്ള ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും പ്രാദേശിക ബിജെപി നേതാവിന്‍റെ പേര് കണ്ടെത്തിയട്ടുണ്ട്. ബിജെപി ബൂത്ത് പ്രസിഡന്‍റ് പ്രജീവിന്‍റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.
 തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ട്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബിജെപി നേതാവ് പ്രജീവാണെന്നാണ് കുടുംബത്തിന്‍റെയും ആരോപണം. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി പരാതി നൽകിയിട്ടുണ്ടെന്നും ഉചിത നടപടി ഉടന്‍ പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറഞ്ഞു.