വേറിട്ട വേനലവധി ആരോഗ്യ സന്ദേശ കലാ ജാഥയൊരുക്കി ശബരി പിടിബി ഹയർ സെക്കന്ററി സ്കൂൾ " അരങ്ങ്" നാടക വേദിയുടെ അരങ്ങേറ്റം

  1. Home
  2. KERALA NEWS

വേറിട്ട വേനലവധി ആരോഗ്യ സന്ദേശ കലാ ജാഥയൊരുക്കി ശബരി പിടിബി ഹയർ സെക്കന്ററി സ്കൂൾ " അരങ്ങ്" നാടക വേദിയുടെ അരങ്ങേറ്റം

വേറിട്ട വേനലവധി ആരോഗ്യ സന്ദേശ കലാ ജാഥയൊരുക്കി ശബരി പിടിബി ഹയർ സെക്കന്ററി സ്കൂൾ " അരങ്ങ്" നാടക വേദിയുടെ അരങ്ങേറ്റം


ചെർപ്പുളശ്ശേരി. മഴക്കാല രോഗങ്ങളും ശുചിത്വാരോഗ്യ സന്ദേശങ്ങളും കൊവിഡ് ജാഗ്രതാ മുന്നറിയിപ്പുമായി ശബരി പിടി ബി ഹയർ സെക്കണ്ടറി സ്കൂൾ അരങ്ങ് നാടക വേദിയുടെ ആദ്യ സമർപ്പണം.
നാടക വേദി കലാകാരൻമാരായ 15 വിദ്യാർത്ഥികളാണ് മഴയെത്തുംമുമ്പേ തെരുവ് നാടകം അരങ്ങിലെത്തിച്ചത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അടക്കാ പുത്തൂർ സെക്കണ്ടറി സ്ക്കൂൾ കമ്മിറ്റിയുടെ മിനി ആംഫി തിയേറ്ററിൽ
നാടക പ്രവർത്തകൻ രാജീവ് കാറൽ മണ്ണയുടെ നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിനും സ്കൂൾ പ്രിൻസിപ്പൽ ടി . ഹരിദാസ്, ഹെഡ്മിസ്ട്രസ് ഹരിപ്രഭ അധ്യാപികമാർ എന്നിവടങ്ങിയ ടീമിന്റെ വിലയിരുത്തലിന് ശേഷമാണ് നാടകം
അരങ്ങിലെത്തിയത്

വേറിട്ട വേനലവധി ആരോഗ്യ സന്ദേശ കലാ ജാഥയൊരുക്കി ശബരി പിടിബി ഹയർ സെക്കന്ററി സ്കൂൾ
അടക്കാപുത്തൂർ സെന്ററിൽ ജില്ലാപഞ്ചായത്ത് മെമ്പർ  കെ ശ്രീധരൻ  നാടകം ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട്  കെ ജയലക്ഷമി അധ്യക്ഷയായി . വൈസ് പ്രസിഡണ്ട് . കെ.എൻ പരമേശ്വരൻ  സ്ഥിരം സമിതി അധ്യക്ഷരായ വി.ബിന്ദു, , കെ. പ്രേമ, ജനപ്രതിനിധികളായ ശങ്കരൻ രാധാകൃഷ്ണൻ മിനി ,ഗീത
ശബരി സ്കൂൾ പിടി എ പ്രസിഡണ്ട്  സി.രാമചന്ദ്രൻ, മുഹമ്മദ് ബഷീർ
നാടക വേദി കോഡിനേറ്റർ ഡോ  കെ അജിത് , എച്ച് ഐ. യു വിശ്വനാഥൻ , 
ജെ എച്ച് ഐ കെ രാമദാസ്, ധന്യ
കൊച്ചുകുട്ടൻ, നന്ദിനി  എന്നിവർ സംസാരിച്ചു.
അടക്കാ പുത്തൂർ , തിരുവാഴിയോട് എന്നിവിടങ്ങളിൽ സംഘം . സന്ദേശ യാത്ര നടത്തി. യു വിശ്വനാഥൻ, Dr അജിത്,  രാജീവ് കാറൽമണ്ണ എന്നിവരാണ് കലാജാഥയുടെ അണിയറ ശിൽപികൾ ..... അടക്കാ പുത്തൂരിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയും തിരുവാഴിയോട്ട് തിരുവാഴിയോട് സന്നദ്ധ സേനയും സ്വീകരണത്തിന് നേതൃത്വം നൽകി. അരങ്ങ് കലാവേദി പ്രവർത്തകർക്ക് പി.ടി.എ.യുടെ ഉപഹാരങ്ങളും സമ്മാനിച്ചു.