പൊലീസ് തലപ്പത്ത് അഴിച്ചുപണി

  1. Home
  2. KERALA NEWS

പൊലീസ് തലപ്പത്ത് അഴിച്ചുപണി

Police


തിരുവനന്തപുരം: പൊലീസിൽ എ.ഡി.ജി.പി റാങ്കിലുള്ളവർ ഉൾപ്പെടെ ഐ.പി.എസ് തലത്തിൽ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. മനോജ് എബ്രഹാമാണ് പുതിയ വിജിലന്‍സ് എഡിജിപി. ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്ന കെ. പത്മകുമാറിനാണ് എഡിജിപി ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ചുമതല. 

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റി നിര്‍ത്തിയ എംആര്‍ അജിത് കുമാര്‍ എഡിജിപി എപി ബറ്റാലിയനായി ചുമതലയേല്‍ക്കും. മുതിര്‍ന്ന എഡിജിപി യോഗേഷ് ഗുപ്തയെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ (ബെവ്കോ) എം.ഡിയായി വീണ്ടും നിയമിച്ചു. അശോക് യാദവ് ഐജിപി സെക്യൂരിറ്റിയായും തുമ്മല വിക്രം ഐജിപി നോര്‍ത്ത് സോണ്‍ ചുമതലയും എസ് എസ് ശ്യാംസുന്ദര്‍ ക്രൈം ഡിഐജിയായും ചുമതലയേല്‍ക്കും. പത്തോളം മറ്റ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.