പട്ടഞ്ചേരിയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി*

  1. Home
  2. KERALA NEWS

പട്ടഞ്ചേരിയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി*

പട്ടഞ്ചേരിയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി*


പാലക്കാട്‌. പട്ടഞ്ചേരിയിലെ ഗ്രാമപ്രദേശങ്ങളിൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് മന്ത്രി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള വലിയ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 
പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് കല്ലൻകാട് - തെക്കേപ്പറമ്പിൽ ഭൂജലവകുപ്പ് നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് അടിയന്തര ഇടപെടൽ നടത്തി കല്ലൻകാട് തെക്കേപ്പറമ്പ് കുടിവെള്ള പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ശിവദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി. മധു, പഞ്ചായത്ത് അംഗം എം. അനന്തകൃഷ്ണൻ, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഡോ. ആർട്ട്സ് കെ. പുരുഷോത്തം, ഭൂജലവകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ബി മുരളീധരൻ  എന്നിവർ സംസാരിച്ചു.