കനത്ത മഴ, കൊച്ചിയിൽ പലയിടത്തും വെള്ളം കയറി

കൊച്ചി. കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളം കയറി. എം ജി റോഡ്, പാലാരിവട്ടം, ഇടപ്പള്ളി തുടങ്ങി പലയിടത്തും വെള്ളം കയറിയതിനാൽ ജന ജീവിതം സ്തംഭിച്ചു. വാഹനങ്ങൾ നിരത്തിൽ ഇറങ്ങാതായി. സ്കൂൾ കുട്ടികൾ ഏറെ കഷ്ടത്തിൽ ആയി. മിക്ക സ്കൂളുകളും ആവുധി കൊടുത്തു. ഇപ്പോഴും മഴ നിൽക്കാതെ പെയ്യുകയാണ്