ഇ. പി ജയരാജന്റെ യാത്രാ വിലക്ക് പിൻവലിക്കണം എ എം ആരിഫ് എം.പി മന്ത്രിക്കു നിവേദനം നൽകി*

  1. Home
  2. KERALA NEWS

ഇ. പി ജയരാജന്റെ യാത്രാ വിലക്ക് പിൻവലിക്കണം എ എം ആരിഫ് എം.പി മന്ത്രിക്കു നിവേദനം നൽകി*

പി ജയരാജന്റെ യാത്രാ വിലക്ക് പിൻവലിക്കണം എ എം ആരിഫ് എം.പി മന്ത്രിക്കു നിവേദനം നൽകി*


ആലപ്പുഴ. ഇൻഡിഗോ വിമാനത്തിൽ  കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു   കേരള മുഖ്യമന്ത്രി  പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് അക്രമകാരികളെ തടഞ്ഞ എൽഡിഎഫ് കൺവീനറായ ഇ പി ജയരാജനെ മൂന്നാഴ്ചത്തേക്ക് ആകാശ യാത്ര വിലക്ക്  പ്രഖ്യാപിച്ച വിമാന കമ്പനിയുടെ നടപടി പിൻവലിക്കാൻ  കേന്ദ്രസർക്കാർ ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി  ജ്യോതിരാദിത്യ സിന്ധ്യയ്ക്ക്  എ എം ആരിഫ് എംപി നിവേദനം നൽകി. കേരള മുഖ്യമന്ത്രിയെ സംരക്ഷിച്ച് ഇ പി ജയരാജനെ അഭിനന്ദിക്കുന്നതിന് പകരം യാത്രാ വിലക്ക് ഏർപ്പെടുത്തിയ വിമാന കമ്പനിയുടെ തീരുമാനം അങ്ങേയറ്റം ഖേദകരമാണെന്നും രാജ്യത്തെ വിമാനങ്ങളിൽ ഇതുപോലുള്ള ആക്രമണങ്ങൾ വർദ്ധിക്കുവാൻ ഈ തീരുമാനം ഇടയാക്കിയേക്കാം എന്നും എം.പി നിവേദനത്തിൽ പറഞ്ഞു.