പുതിയ കാരവാനുമായി ഇ ബുൾ ജെറ്റ് സഹോദരങ്ങൾ; നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ പിടിക്കുമെന്ന് ആർടിഒ

  1. Home
  2. KERALA NEWS

പുതിയ കാരവാനുമായി ഇ ബുൾ ജെറ്റ് സഹോദരങ്ങൾ; നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ പിടിക്കുമെന്ന് ആർടിഒ

E bull


നിരത്തിലെ ചട്ടലംഘനത്തിന്‍റെ പേരിൽ ഏറ്റവുമധികം വിവാദത്തിലായ വണ്ടിയാണ് ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ നെപ്പോളിയൻ എന്ന വാൻ.  കണ്ണൂർ കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ ലിബിനും എബിനും  റാംബോ എന്ന വളർത്തുനായക്കൊപ്പം ഇന്ത്യ മുഴുവൻ ഈ വാനിൽ സഞ്ചരിച്ചിരുന്നു. ഒത്തിരി വിവാദങ്ങൾക്ക് വഴി ഒരുക്കിയ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വണ്ടി ഇപ്പോൾ ഒന്നര വർഷമായി കണ്ണൂരിലെ ആർടിഒ ഓഫീസിലാണ് ഉള്ളത്. 

ആർടിഒ കസ്റ്റഡിയിൽ നിന്നും ഇവരുടെ വണ്ടി കിട്ടാതെ വന്നതോടെ പുതിയൊരു കാരവാൻ കൂടി ഇവർ വാങ്ങിയിരുന്നു. എന്നാൽ പുതിയ വണ്ടിയിലും ചട്ടലംഘനം നടത്തി രൂപമാറ്റം വരുത്താനാണ് സഹോദരങ്ങളുടെ പദ്ധതിയിടുന്നതെങ്കിൽ ആ വണ്ടിയും പിടിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പോലെ ഏറെ പ്രശസ്തമായിരുന്നു അവരുടെ ഉടമസ്ഥതയിലുള്ള നെപ്പോളിയൻ എന്ന വാനും.