ആയിരം രൂപയ്ക്കു മുകളിലെ വൈദ്യുതി ബില്ലുകൾ ഇനി കൗണ്ടറിൽ അടയ്ക്കാനാവുകയില്ല: അറിയിപ്പുമായി കെ.എസ്.ഇ.ബി

  1. Home
  2. KERALA NEWS

ആയിരം രൂപയ്ക്കു മുകളിലെ വൈദ്യുതി ബില്ലുകൾ ഇനി കൗണ്ടറിൽ അടയ്ക്കാനാവുകയില്ല: അറിയിപ്പുമായി കെ.എസ്.ഇ.ബി

K s e b


തിരുവനന്തപുരം: ആയിരം രൂപയ്ക്കു മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി കൗണ്ടറിൽ അടയ്ക്കാനാവുകയില്ല. ആയിരം രൂപയ്ക്കു മുകളിലുള്ള ബിൽ ഡിജിറ്റലായി മാത്രമേ ഇനി സ്വീകരിക്കൂവെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പുതുക്കിയ രീതി അടുത്ത മാസം മുതലാണ്  മാറുക. എല്ലാതരം ഉപയോക്താക്കൾക്കും തീരുമാനം ബാധകമാകും.

കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ ഡയരക്ടറാണ് ഇത്തരത്തിലൊരു ഉത്തരവിറക്കിയിരിക്കുന്നത്. നിലവിൽ 50 ശതമാനം ഉപയോക്താക്കളും ഡിജിറ്റലായാണ് പണമടക്കുന്നതെന്നും ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അടുത്ത മാസം മുതൽ 1,000 രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ കൗണ്ടറിൽ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത് എന്നും ഉത്തരവിൽ പറയുന്നു. .

കൂടാതെ 500 രൂപയുടെ ബില്ലുമായി കൗണ്ടറിലെത്തുന്നവരെയും ഘട്ടംഘട്ടമായി ഡിജിറ്റൽ രീതിയിലേക്ക് മാറ്റുമെന്നും വൈകാതെ ബില്ലിടപാട് പൂർണമായും ഡിജിറ്റൽ രീതിയിലേക്ക് മാറ്റാനാണ് പദ്ധതിയിടുന്നതെന്നും കെ.എസ്.ഇ.ബി അറിയിച്ചു.